പാലാ :സംഗീത ഉപകരണങ്ങൾ വിൽക്കുന്ന കട നാളെ പാലായിൽ പ്രവർത്തനം ആരംഭിക്കുന്നു .മറ്റത്തിൽ ബിൽഡിങ്ങിൽ പ്രവർത്തനം ആരംഭിക്കുന്ന ഷിബുസ് മ്യൂസിക് ഇൻസ്ട്രുമെൻറ്സ് ഷോപ്പ് പാലാ നഗരസഭാ ചെയർമാൻ തോമസ് പീറ്റർ ഉദ്‌ഘാടനം നിർവഹിക്കുന്നു.
ഷിബുസ് മ്യൂസിക് അക്കാദമിയുടെ മാനേജർ ഷിബു വിൽഫ്രഡിന്റെ ഉടമസ്ഥതയിലാണ് സംഗീതോപരണങ്ങൾ വിൽക്കുന്ന ഈ ഷോപ്പ് പ്രവർത്തനം ആരംഭിക്കുന്നത്.
നാളെ മെയ് ഒന്നിന് രാവിലെ 11 മണിക്ക് ചെയർമാൻ തോമസ് പീറ്റർ ഉദ്‌ഘാടനം നിർവഹിക്കും .കൗൺസിലർ ബിജി ജോജോ ,ഗാഡലുപ്പേ പള്ളി വികാരി ഫാദർ ജോഷി പുതുപ്പറമ്പിൽ ;ളാലം പള്ളി വികാരി ഫാദർ ജോസഫ് തടത്തിൽ എന്നിവരുടെ മഹനീയ സാന്നിധ്യത്തിലാണ് മ്യൂസിക് ഷോപ്പിന്റെ ഉദ്‌ഘാടനം.
മുണ്ടക്കയം ,കാഞ്ഞിരപ്പള്ളി ,ഈരാറ്റുപേട്ട ;ഉഴവൂർ ;ഏറ്റുമാനൂർ;കൂത്താട്ടുകുളം എന്നീ പ്രദേശങ്ങളിൽ ഇതാദ്യമായാണ് മ്യൂസിക് ഷോപ്പ് പ്രവർത്തനം ആരംഭിക്കുന്നതെന്ന് മാനേജർ ഷിബു വിൽഫ്രഡ് മീഡിയാ അക്കാദമിയിൽ ചേർന്ന വാർത്താ സമ്മേളനത്തിൽ പറഞ്ഞു .
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.