ഒളമ്പക്കടവ് പാലം നിർമാണത്തിലെ അഴിമതിയെക്കുറിച്ച് വിജിലൻസ് അന്വേഷണം നടത്തണമെന്ന് ബിജെപി സംസ്ഥാന എക്സിക്യൂട്ടീവ് മെമ്പർ കെ കെ സുരേന്ദ്രൻ ആവശ്യപ്പെട്ടു.
2020ൽ 26 കോടി 84 ലക്ഷത്തി അമ്പതിനായിരത്തി മുന്നൂറ്റി എൺപത്തിമൂന്ന് രൂപക്ക് ടെൻഡർ നൽകി 12 കോടി രൂപ കരാറുകാരന് നൽകി പില്ലറുകൾ വാർത്ത് പണി നിർത്തിവെച്ച തിനു ശേഷം 2023 ൽ 42 കോടി രൂപയായി വീണ്ടും വർദ്ധിപ്പിച്ചു നിലവിൽ 48 കോടി 84 ലക്ഷം രൂപക്കാണ്. ടെൻഡർ ഇല്ലാതെ ഊരാളികൾ സൊസൈറ്റിക്ക് നൽകിയിട്ടുള്ളത്, മൊത്തം 60 കോടിയിൽപരം രൂപയാണ് 1200 മീറ്റർ നീളവും 11 മീറ്റർ വീതിയുമുള്ള പാലത്തിനു വേണ്ടി ഖജനാവിൽ നിന്ന് നൽകുന്നത്. ഇതിൽ വൻ അഴിമതിയും തട്ടിപ്പും നടന്നിട്ടുണ്ടെന്ന് ബിജെപി ആരോപിച്ചു. ഒച്ചിന്റെ വേഗതയിലാണ് ഇപ്പോഴും പണി തുടരുന്നത് പണി സമയബന്ധിതമായി തീർക്കുകയും, അഴിമതിയെക്കുറിച്ച് അന്വേഷിച്ച് കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കുകയും വേണം.പഴയ കരാർ കമ്പനിക്കെതിരെ നടപടി സ്വീകരിക്കാത്തത് പ്രതിഷേധാർഹമാണ്. പഴയകരാറിലും പുതിയ കരാറിലും അഴിമതി നടന്നിട്ടുട്ട്. പഴയ കരാറുകാരിൽ നിന്ന് പണം തിരിച്ചുപിടിക്കാനുള്ള നടപടി സ്വീകരിക്കണം, പഴയ കരാറുകാരനെ കരിമ്പട്ടിയിൽ ഉൾപ്പെടുത്തി നടപടി സ്വീകരിക്കണമെന്നും കെ കെ സുരേന്ദ്രൻ ആവശ്യപ്പെട്ടു.പ്രതിഷേധ പരിപാടിയിൽ വിവേകാനന്ദൻ കോലത്ത് അധ്യക്ഷത വഹിച്ചു, തവനൂർമണ്ഡലം ജനറൽ സെക്രട്ടറി എം നടരാജൻ, ജയൻ കോലള മ്പ്, ബാബു കോലളമ്പ്, എന്നിവർ പ്രസംഗിച്ചു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.