പാലാ അൽഫോൻസാ കോളജിൽ പെൺകുട്ടികൾക്കായി സമ്മർ ക്യാമ്പ് ആരംഭിച്ചു

പാലാ: പാലാ അൽഫോൻസാ കോളജിൽ പെൺകുട്ടികൾക്കായി സംഘടിപ്പിക്കുന്ന പത്തു ദിവസത്തെ സമ്മർ ക്യാമ്പ്  ജോസ് കെ. മാണി എം.പി ഉദ്ഘാടനം ചെയ്തു. പാലാ അൽഫോൻസാ കോളജിന്റെയും ലയൺസ് 318 യൂത്ത് എംപവർമെന്റ് പ്രോഗ്രാമിന്റെ ഭാഗമായ ജൂവൽസ് ഓഫ് പത്തനംതിട്ടയുടെയും സംയുക്താഭിമുഖ്യത്തിലാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്.

ഉദ്ഘാടന ചടങ്ങിൽ സംസാരിച്ച ജോസ് കെ. മാണി എം.പി, പെൺകുട്ടികളുടെ സമഗ്ര വികസനത്തിന് ഇത്തരം പരിപാടികളുടെ പ്രാധാന്യത്തെക്കുറിച്ച് എടുത്തുപറഞ്ഞു. സ്കൂൾ അവധിക്കാലത്ത് പെൺകുട്ടികളുടെ സമയം ഫലപ്രദമായി വിനിയോഗിക്കാനും, വിവിധ മേഖലകളിൽ അവരുടെ കഴിവുകൾ വളർത്താനും സഹായിക്കുന്ന ഈ സംരംഭത്തെ അദ്ദേഹം അഭിനന്ദിച്ചു.

ഏപ്രിൽ 22 മുതൽ മെയ് 3 വരെ രാവിലെ 9.30 മുതൽ ഉച്ചകഴിഞ്ഞ് 3.30 വരെ നടക്കുന്ന ഈ ക്യാമ്പിൽ 8 മുതൽ 12 വരെ ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർത്ഥിനികൾക്കാണ് പ്രവേശനം. ചടങ്ങിൽ കോളേജ് പ്രിൻസിപ്പൽ, ലയൺസ് ക്ലബ്ബ് പ്രതിനിധികൾ,  അദ്ധ്യാപകർ, രക്ഷകർത്താക്കൾ എന്നിവർ പങ്കെടുത്തു.

ചെസ്സ്, യോഗ, എയറോബിക്സ്, ഡ്രോയിംഗ്, കൈത്തയ്യൽ, ബേക്കിംഗ് എന്നീ മേഖലകളിൽ പരിശീലനം നൽകുന്നതിനു പുറമേ, പ്രസംഗ പരിശീലനം, നേതൃത്വ പരിശീലനം, കൗൺസിലിംഗ് തുടങ്ങി വ്യക്തിത്വ വികസനത്തിന് ഊന്നൽ നൽകുന്ന വിവിധ പരിപാടികളും ക്യാമ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ, ബാസ്കറ്റ്ബോൾ, വോളിബോൾ, അത്‌ലറ്റിക്സ്, കരാട്ടെ, ഫോട്ടോഗ്രഫി, കൺടെന്റ് ക്രിയേഷൻ എന്നിവയിലും വിദ്യാർത്ഥിനികൾക്ക് പരിശീലനം ലഭിക്കും.

ഓരോ കുട്ടിക്കും താൽപര്യമുള്ള വിഷയങ്ങൾ തിരഞ്ഞെടുക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'ഫ്രാൻസിസ് മാർപാപ്പയ്ക്ക് വിട ചൊല്ലാൻ ലോകം.. LIVE 🔘"

"'എവിടെ പ്രാർഥിച്ചിട്ടും കാര്യമില്ല ശിക്ഷിക്കപ്പെടും,നടന്നത് കോടാനു കോടികളുടെ കൊള്ള..!! '', Watch the video #crime

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !