ചാലിശ്ശേരി: ചാലിശ്ശേരി സോക്കർ അസോസിയേഷൻ സംഘടിപ്പിക്കുന്ന ആരവം 2025 മൂന്നാമത് അഖിലേന്ത്യ സെവൻസ് ഫ്ലഡ് ലൈറ്റ് ഫുട്ബോൾ ടൂർണമെന്റിന് ശനിയാഴ്ച ആവേശകരമായ തുടക്കം. വേങ്ങാട്ടൂർ മന നാരായണൻ നമ്പൂതിരിപ്പാട് ടൂർണമെന്റ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. കൺവീനർ എം.എം. അഹമ്മദുണ്ണി പതാക ഉയർത്തി.
സംഘാടക സമിതി ചെയർമാൻ വി.വി. ബാലകൃഷ്ണൻ ഉദ്ഘാടന ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് വൈസ് പ്രസിഡന്റ് പി.ആർ. കുഞ്ഞുണ്ണി, പഞ്ചായത്തംഗങ്ങളായ ഹുസൈൻ പുളിയഞ്ഞാലിൽ, പി.വി. രജീഷ് കുമാർ, വി.എസ്. ശിവാസ്, സഹയാത്ര സെക്രട്ടറി വാസുണ്ണി പട്ടാഴി, യൂസഫ് പണിക്കവീട്ടിൽ, കോർഡിനേറ്റർ ടി.കെ. സുനിൽ കുമാർ, ട്രഷറർ ജ്യോതിദേവ് തുടങ്ങിയവർ ഉദ്ഘാടന ചടങ്ങിൽ സംസാരിച്ചു.
ടൂർണമെന്റിലെ പങ്കാളികളായ ടീമംഗങ്ങളെ വിശിഷ്ടാതിഥികൾ പരിചയപ്പെട്ടു. ഉദ്ഘാടനത്തിന്റെ ഭാഗമായി പ്രധാന റോഡ് സെന്റർ വരെ വിളംബര ഘോഷയാത്രയും വർണ്ണാഭമായ ഫാൻസി വെടിക്കെട്ടും സംഘടിപ്പിച്ചു.
ആദ്യ മത്സരത്തിൽ ലിൻഷ മണ്ണാർക്കാടും ഹണ്ടേഴ്സ് കൂത്തുപറമ്പും തമ്മിൽ വാശിയേറിയ പോരാട്ടമാണ് നടന്നത്. ആദ്യ പകുതിയിൽ രണ്ട് ഗോൾ നേടി ലിൻഷ മണ്ണാർക്കാട് മുന്നിട്ടുനിന്നു. എന്നാൽ രണ്ടാം പകുതിയിൽ ഒരു ഗോൾ മടക്കി ഹണ്ടേഴ്സ് കൂത്തുപറമ്പ് ശക്തമായ തിരിച്ചുവരവ് നടത്തി. എന്നിരുന്നാലും, ലിൻഷ മണ്ണാർക്കാട് വിജയം കരസ്ഥമാക്കി. ആയിരക്കണക്കിന് ഫുട്ബോൾ പ്രേമികളാണ് സ്റ്റേഡിയത്തിൽ കളി കാണാനെത്തിയത്.
സംഘാടക സമിതി ചെയർമാൻ വി.വി. ബാലകൃഷ്ണൻ, കൺവീനർ എം.എം. അഹമ്മദുണ്ണി, ട്രഷറർ ജ്യോതി ദേവ്, കോർഡിനേറ്റർമാരായ ടി.കെ. സുനിൽകുമാർ, ടി.എ. രണദിവെ എന്നിവരുടെ നേതൃത്വത്തിലാണ് ടൂർണമെന്റ് നടക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.