യുകെ;യോർക്ക് മലയാളികളുടെ പ്രിയ ഗായകനും മലയാളി അസോസിയേഷൻ ഓഫ് യോർക്കിന്റെ സജീവ പ്രവർത്തകനുമായ മോഡി തോമസ് ചങ്കൻ (55) അന്തരിച്ചു.
കാൻസർ ബാധിതനായി ചികിത്സയിലിരിക്കെ ഇന്നലെ രാത്രിയായിരുന്നു അന്ത്യം. സംസ്കാരം പിന്നീട്.മലയാളി അസോസിയേഷൻ ഓഫ് യോർക്കിന്റെ എല്ലാ സാംസ്കാരിക പരിപാടികളിലും ആഘോഷങ്ങളിലും മോഡി സജീവമായിരുന്നു. മതപരമായ ചടങ്ങുകൾ ഉൾപ്പെടെ യോർക്കിലെ മലയാളി കൂട്ടായ്മകളിൽ നിറസാന്നിധ്യമായിരുന്ന അദ്ദേഹം, തന്റെ ഗാനങ്ങളിലൂടെ അവയ്‌ക്കെല്ലാം ഹൃദ്യമായ അനുഭവം നൽകി.അവസാന നിമിഷങ്ങളിൽ പോലും സംഗീതത്തെ സ്നേഹിച്ച മോഡി, ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇഷ്ടഗാനങ്ങൾ കേട്ടും പാടിയും ആശ്വാസം കണ്ടെത്തിയെന്ന് അടുത്ത സുഹൃത്തുക്കൾ അനുസ്മരിച്ചു. ഒരു മാസം മുൻപാണ് അദ്ദേഹത്തിന് കാൻസർ സ്ഥിരീകരിച്ചത്.
തൃശൂർ സ്വദേശിയായ മോഡി, പരേതരായ സി.എ. തോമസ് ചങ്കന്റെയും അന്നം തോമസിന്റെയും മകനാണ്. ഭാര്യ: സ്റ്റീജ (പൂവത്തുശേരി തെക്കിനേടത്ത് കുടുംബാംഗം). ലീഡ്സ് യൂണിവേഴ്സിറ്റിയിലെ വിദ്യാർഥി റോയ്സ് മോഡി, എ- ലെവൽ വിദ്യാർഥി അന്ന മോഡി എന്നിവരാണ് മക്കൾ.സഹോദരങ്ങൾ: പരേതനായ ആൻഡ്രൂസ് തോമസ്, ജെയ്സൺ തോമസ്, പ്രിൻസി ടോമി, പരേതയായ റോസിലി ദേവസി, ജെസ്സി തോമസ്, ഷീല ജോൺസൺ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.