ഡബ്ലിന്‍ :അയര്‍ലണ്ടിലെ എംപ്ലോയ്മെന്റ് പെര്‍മിറ്റ് അപേക്ഷകള്‍ പൂര്‍ണ്ണമായും ഓണ്‍ ലൈനിലേക്ക് മാറുന്നു.ഇ-സിഗ്നലുകളോടെ പ്രവര്‍ത്തിക്കുന്ന ക്ലൗഡ് ബേസ്ഡ് വര്‍ക്ക്-പെര്‍മിറ്റ് പോര്‍ട്ടലാണ് ഇതിനായി എന്റര്‍പ്രൈസ് ട്രേഡ് ആന്‍ഡ് എംപ്ലോയ്മെന്റ് വകുപ്പ് സജ്ജമാക്കുന്നത്.ഏപ്രില്‍ 28 തിങ്കളാഴ്ച മുതല്‍ ഈ പുതിയ ഓണ്‍ലൈന്‍ സംവിധാനം ആരംഭിക്കും.
പഴയ വെബ്സൈറ്റ് ഏപ്രില്‍ 17 വൈകുന്നേരം 6 മണിക്ക് ഓഫ്ലൈനിലാകും. തൊഴില്‍ പെര്‍മിറ്റുകളുടെ സബ്മിഷന്, പ്രോസസ്സിംഗ്, ഇഷ്യു എന്നിവയാണ് പുതിയ എംപ്ലോയ്മെന്റ് പെര്‍മിറ്റ്സ് ഓണ്‍ലൈന്‍ സിസ്റ്റത്തിലുള്പ്പെട്ടിട്ടുള്ളത്.തൊഴിലുടമകള്‍ക്കും ജീവനക്കാര്‍ക്കും ഏജന്റുമാര്‍ക്കും ഒരു പോലെ പ്രയോജനപ്പെടുന്ന വിധത്തിലുള്ളതാണ് ഈ സംവിധാനം.സുരക്ഷയും ഉറപ്പു നല്കുന്നു.പുതിയ പോര്‍ട്ടലില്‍ തൊഴിലുടമകള്‍ക്കും ജീവനക്കാര്‍ക്കും ഏജന്റുമാര്‍ക്കും പ്രത്യേക വ്യക്തിഗത അക്കൗണ്ടുകള്‍ക്ക് ഇടമുണ്ടാകും. അപേക്ഷകളുടെ നിലയെക്കുറിച്ചുള്ള കാലികമായ അപ്ഡേറ്റും വിവരങ്ങളും ലഭിക്കുന്നതിന് ഇത് സഹായിക്കുന്നു.വ്യക്തിഗത ഉപയോക്താക്കള്‍ക്ക് അവരുടെ അക്കൗണ്ടുകളുടെ മാനേജ്മെന്റില്‍ കൂടുതല്‍ അധികാരം ലഭിക്കും.എല്ലാ എംപ്ലോയ്മെന്റ് പെര്‍മിറ്റ് അപേക്ഷകളും തൊഴിലുടമ, അപേക്ഷകന്,ഏജന്റ് എന്നീ മൂന്നുകക്ഷികളും സംയുക്തമായാകും ഓണ്‍ലൈനില്‍ പ്രോസസ് ചെയ്യുക എന്നതാണ് എംപ്ലോയ്മെന്റ് പെര്‍മിറ്റ് ഓണ്‍ലൈനിന്റെ സവിശേഷത.
പുതിയ സംവിധാനം വഴി എംപ്ലോയ്മെന്റ് പെർമിറ്റ് ഇഷ്യു ചെയ്യുന്നതിലെ കാലതാമസം ഒഴിവാക്കാൻ സഹായിക്കുമെന്നാണ് എന്റർപ്രൈസസ് ഡിപ്പാർട്ട്മെന്റ് കരുതുന്നത് രജിസ്ട്രേഷന് , പോര്‍ട്ടല്‍ അക്കൗണ്ട് പുതിയ എംപ്ലോയ്മെന്റ് പെര്‍മിറ്റ്സ് ഓണ്‍ലൈന്‍ സിസ്റ്റം ആക്സസ് ചെയ്യുന്നതിന്, എല്ലാ ഉപയോക്താക്കളും പോര്‍ട്ടല്‍ അക്കൗണ്ട് സജ്ജീകരിക്കേണ്ടതുണ്ട്.തൊഴിലുടമകള്‍ റവന്യൂ, കമ്പനി-രജിസ്ട്രേഷന് വിശദാംശങ്ങളടക്കമുള്ള പ്രധാന രേഖകള്‍ ഇതിനായി നല്‍കണം.
ഇ പി ഒ എസ് സിസ്റ്റം ഓഫ്ലൈനിലേക്ക് എടുക്കുന്നതിന് മുമ്പ് തയ്യാറാക്കിയതും എന്നാല്‍ സബ്മിറ്റ് ചെയ്യാത്തതുമായ ഡ്രാഫ്ട് എംപ്ലോയ്മെന്റ്-പെര്‍മിറ്റ് അപേക്ഷകള്‍ പുതിയ ഓണ്‍ലൈനിലേക്ക് മാറ്റില്ല.
ട്രസ്റ്റഡ് പാര്‍ട്ട്ണര്‍ പദവി നേടിയ തൊഴിലുടമകളുടെ അക്കൗണ്ടുകള്‍ ഓട്ടോമാറ്റിക്കായി രജിസ്ട്രേഷന് സമയത്ത് തന്നെ ഓണ്‍ലൈനില്‍ കാണാനാകും. നിലവിലുപയോഗിക്കുന്ന പഴയ സാങ്കേതികവിദ്യകളെ അപ്ഡേറ്റ് ചെയ്യുകയാണ് ചെയ്യുന്നതെന്ന് ഡി ഇ ടി ഇ പറഞ്ഞു.പുതിയ സംവിധാനം മെച്ചപ്പെട്ടതും കൂടുതല്‍ കാര്യക്ഷമവുമായ സര്‍വ്വീസ് ഉറപ്പാക്കുമെന്നും അധികൃതര്‍ പറയുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.