കോട്ടയം: മാസപ്പടി കേസിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണാ വിജയന് ഇഡിക്ക് മുന്നിലും ഹാജരാകേണ്ടി വരുമെന്ന് ബിജെപി നേതാവ് ഷോൺ ജോർജ്.
ഇഡിക്ക് അന്വേഷണവുമായി മുന്നോട്ട് പോകുന്നതിന് ഇനി തടസമില്ല. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കത്ത് നൽകിക്കഴിഞ്ഞുവെന്നും ഷോൺ പറഞ്ഞു.'അന്വേഷണ ഏജൻസികൾ ആവശ്യപ്പെടുന്ന മുറയ്ക്ക് തെളിവുകൾ കൈമാറും. മുഖ്യമന്ത്രിയിലും വീണാ വിജയനിലും മാത്രം അന്വേഷണം ഒതുങ്ങില്ല. ഇടപാടുകൾ കൂടി പുറത്തുവരണം'- ഷോൺ ജോർജ് ആവശ്യപ്പെട്ടു.
അതേസമയം, മാസപ്പടി കേസിൽ എസ്‌എഫ്‌ഐഒയുടെ തുടർനടപടികൾ തടയണമെന്നാവശ്യപ്പെട്ടുള്ള സിഎംആർഎൽ ഹർജി ഡൽഹി ഹൈക്കോടതി ചീഫ് ജസ്റ്റിസിന് വിട്ടു. എസ്‌എഫ്ഐഒ കൊച്ചിയിൽ കുറ്റപത്രം സമർപ്പിച്ച സാഹചര്യത്തിൽ ഹർജിക്ക് നിലനിൽപ്പില്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. കുറ്റപത്രം നൽകില്ലെന്ന വാക്കാലുള്ള ഉറപ്പ് ജസ്റ്റിസ് സുബ്രമണ്യം പ്രസാദ് നൽകിയെന്ന വാദം ഉയർന്ന സാഹചര്യത്തിലാണ് കേസ് ചീഫ് ജസ്റ്റിസിന്റെ തീരുമാനത്തിന് വിട്ടത്.
ഏപ്രിൽ 22ന് കേസ് ജസ്റ്റിസ് സുബ്രഹ്മണ്യം പ്രസാദ് പരിഗണിക്കും. തൽക്കാലം എസ്എഫ്ഐഒ നടപടികൾക്ക് സ്റ്റേയില്ല. സിഎംആർഎല്ലിന് വേണ്ടി കപിൽ സിബലും കേന്ദ്ര സർക്കാരിനായി അഡീഷണൽ സോളിസിറ്റർ ജനറൽ എസ്‌വി രാജുവും കോടതിയിൽ ഹാജരായി.
ഒരു വർഷത്തോളമായി ഡൽഹി ഹൈക്കോടതിയുടെ പരിഗണനയിലുള്ളതാണ് കേസ്. ആദ്യം കേസ് പരിഗണിച്ചത് ജസ്റ്റിസ് നവീൻ ചവ്‌ലയായിരുന്നു. പിന്നീട് ജസ്റ്റിസ് സുബ്രഹ്മണ്യൻ പ്രസാദ്, പിന്നാലെ ജസ്റ്റിസ് സി ഡി സിംഗ്, ഇപ്പോൾ ജസ്റ്റിസ് ഗീരീഷ് കപ്ത്താലിയയുമാണ് കേസ് പരിഗണിച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.