തമിഴ്നാട്;കേരളത്തിൽ ഭരണ തുടർച്ച ഉണ്ടാകുമെന്ന് സിപിഐഎം ജനറൽ സെക്രട്ടറി എം എ ബേബി.
മൂന്നാം വട്ടവും എൽഡിഎഫ് സർക്കാർ ഉണ്ടാക്കും. ജനങ്ങൾ അതിന് തയ്യാറെടുത്ത് കഴിഞ്ഞുവെന്ന് അദ്ദേഹം വ്യക്തമാക്കി. സ്റ്റാലിനെ സന്ദർശിച്ച് എം എ ബേബി. തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനുമായി കൂടിക്കാഴ്ച നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു എം എ ബേബി.മതേതര പാർട്ടികളെ ഒന്നിച്ചു നിർത്തുന്നതിൽ തമിഴ്നാട് രാജ്യത്തിന് ആകെ മാതൃക. മതേതര പാർട്ടികളെ ഒന്നിച്ചു നിർത്തുന്നതിൽ സ്റ്റാലിന് അഭിനന്ദനം. ഗവർണർക്ക് എതിരായ കേസിലെ വിജയം അഭിനന്ദനാർഹമെന്നും എം എ ബേബി പറഞ്ഞു.
സംസ്ഥാന കേന്ദ്ര ബന്ധത്തിൽ തമിഴ്നാട് നേടിയത് പ്രധാനപ്പെട്ട വിജയം. എ ഐ എ ഡി എം കെ, ബിജെപി സഖ്യം അവസരവാദത്തിന്റെ ഭാഗം. വഖ്ഫ് ഭേദഗതിക്ക് എതിരെ നിന്ന് എ ഐ എ ഡി എം കെ ഇപ്പോൾ ബിജെപിക്ക് കൈ കൊടുക്കുന്നുവെന്നും എം എ ബേബി വിമർശിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.