ബോസ്റ്റൺ; യുഎസിൽ രണ്ടു ദിവസത്തെ സന്ദർശനത്തിനായി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി എത്തി.
ബോസ്റ്റൺ ലോഗൻ അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ രാഹുലിന് കോൺഗ്രസ് പ്രവർത്തകർ സ്വീകരണം നൽകി. ‘‘യുഎസിലേക്ക് സ്വാഗതം രാഹുൽ ഗാന്ധി! യുവാക്കൾക്കും ജനാധിപത്യത്തിനും മികച്ച ഭാവിക്കും വേണ്ടിയുള്ള ശബ്‌ദമാണ് അങ്ങയുടേത്. നമുക്ക് കേൾക്കാം, പഠിക്കാം, ഒരുമിച്ച് കെട്ടിപ്പടുക്കാം’’ – എന്ന് രാഹുൽ ഗാന്ധിയെ സ്വാഗതം ചെയ്ത് കോൺഗ്രസ് ഓവർസീസ് മേധാവി സാം പിത്രോദ എക്സിൽ കുറിച്ചു.നാളെ രാഹുല്‍ ഗാന്ധി റോഡ് ഐലൻഡിലെ ബ്രൗൺ സർവകലാശാല സന്ദർശിച്ച് അധ്യാപകരും വിദ്യാർഥികളുമായുമായി സംവദിക്കും. യുഎസിലെ എൻആർഐകളും ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (ഐഒസി) അംഗങ്ങളുമായും രാഹുല്‍ ഗാന്ധി സംവദിച്ചേക്കും. ലോക്സഭാ പ്രതിപക്ഷ നേതാവായതിനു ശേഷമുള്ള രാഹുൽ ഗാന്ധിയുടെ ആദ്യ യുഎസ് സന്ദർശനമാണിത്.
2024 സെപ്റ്റംബറിൽ മൂന്നു ദിവസത്തെ സന്ദർശനത്തിനു രാഹുൽ ഗാന്ധി യുഎസിൽ എത്തിയിരുന്നു. അന്നു ജോർജ്ടൗൺ യൂണിവേഴ്സിറ്റി സന്ദർശിച്ച അദ്ദേഹം വിദ്യാർഥികളുമായി സംവദിച്ചിരുന്നു. യുഎസിലെങ്ങും ട്രംപ് വിരുദ്ധ പ്രതിഷേധം നടക്കുന്നതിനിടെയാണ് ഇത്തവണത്തെ രാഹുൽ ഗാന്ധിയുടെ യുഎസ് സന്ദർശനം എന്നതും ശ്രദ്ധേയമാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.