പത്തനംതിട്ട : പത്തനംതിട്ട നഗരത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്‍റെ വാഹനത്തിനു നേരെ കരിങ്കൊടി കാണിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധം. ആശാ പ്രവര്‍ത്തകരുടെ സമരം ഒത്തുതീര്‍പ്പാക്കാത്തതില്‍ പ്രതിഷേധിച്ചാണ് യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്‍റ് വിജയ് ഇന്ദുചൂഢന്‍റെ നേതൃത്വത്തിൽ പ്രവർത്തകർ കരിങ്കൊടി കാണിച്ചത്.
യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിനു നേരെ ചാടി വീണ ശേഷം കരിങ്കൊടി കാണിക്കുകയായിരുന്നു. സര്‍ക്കാരിന്‍റെ നാലാം വാര്‍ഷികത്തോട് അനുബന്ധിച്ച് നടത്തുന്ന 'എന്‍റെ കേരളം' ജില്ലാതല യോഗത്തില്‍ പങ്കെടുക്കാനായി പത്തനംതിട്ട അഴൂര്‍ റസ്റ്റ് ഹൗസില്‍ നിന്നും സമ്മേളന സ്ഥലത്തേക്ക് പോകുന്ന വഴിയിലാണ് യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർ മുഖ്യമന്ത്രിക്കു നേരെ കരിങ്കൊടി പ്രതിഷേധം നടത്തിയത്.വാഹന വ്യൂഹത്തിനു നേരെ ചാടി വീണാ പ്രവർത്തകരെ ഉടൻ തന്നെ പൊലീസ് പിടിച്ചു മാറ്റി.
യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് നേതൃത്വത്തിലായിരുന്നു പ്രതിഷേധം. മുഖ്യമന്ത്രി ജില്ലയിൽ എത്തുന്നത് കണക്കിലെടുത്തു കനത്ത സുരക്ഷയാണ് ഒരുക്കിയൊരുന്നത്. എന്നാൽ മുഖ്യമന്ത്രി ഗസ്റ്റ് ഹൗസിൽ നിന്നും സമ്മേളന സ്ഥലത്തേക്ക് വരുന്നത് മനസിലാക്കി സംഘടിച്ചു നിന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകർ മുഖ്യമന്ത്രിയുടെ വാഹനം അടുത്തെത്തിയപ്പോൾ പ്രതിഷേധാവുമായി ചാടി വീഴുകയായിരുന്നു.
പ്രവർത്തകരെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. മുഖ്യമന്ത്രിക്കു നേരെ പ്രതിഷേധത്തിനു സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് തിരുവനന്തപുരം മുതല്‍ പത്തനംതിട്ടവരെ പൊലീസ് റോഡരുകയില്‍ കനത്ത സുരക്ഷയും ഒരുക്കിയിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.