വെങ്ങോലയിൽ പെയ്തിറങ്ങിയത് ആസിഡ് മഴയോ..?

പെരുമ്പാവൂർ ; വെങ്ങോല പഞ്ചായത്തിലെ  പോഞ്ഞാശേരി  - ചുണ്ടമല പ്രദേശത്ത് വീണ്ടും ആസിഡ് സാന്നിധ്യമുള്ള മഞ്ഞ മഴ പെയ്തതോടെ പ്രദേശവാസികൾ ആശങ്കയിലായി.

വാർഡ് അംഗം ബേസിൽ കുര്യാക്കോസ് പരാതി നൽകിയതിനെ തുടർന്ന്  സംഭവം അന്വേഷിച്ചു നടപടിയെടുക്കാൻ തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് മുഖ്യമന്ത്രി നിർദേശം നൽകി.

ഏപ്രിൽ 19ന് പെയ്ത മഴയിലാണ് ആദ്യം മഞ്ഞ നിറം കണ്ടെത്തിയത്. ഇന്നലെ പെയ്ത മഴയിലും മഞ്ഞ നിറമുണ്ടായിരുന്നു. വെങ്ങോല പഞ്ചായത്ത് സെക്രട്ടറി സ്ഥലം സന്ദർശിക്കുകയും മലിനീകരണ നിയന്ത്രണ ബോർഡിലെ പരിസ്ഥിതി എൻജിനീയറെ വിളിച്ചു പരിശോധിക്കാൻ നിർദേശം നൽകുകയും ചെയ്തു.

പ്രദേശത്ത് 4 ടാർ മിക്സിങ് യൂണിറ്റുകളും പ്ലൈവുഡ് കമ്പനികളും ഉണ്ട്. മഴ പെയ്തു തോരുമ്പോൾ മുറ്റത്തും വാഹനങ്ങൾക്കു മുകളിലും വൃക്ഷത്തലപ്പുകളിലും റോഡിലും മഞ്ഞ നിറമുള്ള പദാർഥം അടിഞ്ഞു കൂടുകയാണ്. ആദ്യ ദിവസം പെയ്ത മഴയിലെ  മഞ്ഞ നിറത്തിലുളള പൊടി ശേഖരിച്ചു പിഎച്ച് മൂല്യം പരിശോധിച്ചപ്പോൾ ആസിഡിന്റെ സാന്നിധ്യം കണ്ടെത്തിയതായി പ്രദേശവാസിയും കെമിസ്റ്റുമായ ഹിലാരി പറഞ്ഞു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !