മലപ്പുറം; കോഡൂരിൽ വീട്ടില് വച്ച് പ്രസവിച്ച യുവതി മരിച്ചു. ചട്ടിപ്പറമ്പ് സ്വദേശിനിയായ അസ്മയാണു മരിച്ചത്.
അഞ്ചാമത്തെ പ്രസവത്തിലാണു യുവതിക്ക് ദാരുണാന്ത്യം സംഭവിച്ചത്. ചട്ടിപ്പറമ്പിലെ വാടക വീട്ടിലായിരുന്നു യുവതിയുടെ പ്രസവം. ആശുപത്രിയിൽ പോയി പ്രസവിക്കുന്നതിന് ഭർത്താവ് സിറാജ് എതിരായതോടെയാണു യുവതിക്ക് വീട്ടിൽ പ്രസവിക്കേണ്ടി വന്നത്.അമ്പലപ്പുഴ സ്വദേശിനിയാണ് മരിച്ച അസ്മ.അതിനിടെ, അസ്മയുടെ മൃതദേഹം പെരുമ്പാവൂരിലെത്തിച്ച് സംസ്കരിക്കാനുള്ള നീക്കം പെരുമ്പാവൂർ പൊലീസ് ഇടപെട്ട് തടഞ്ഞു.
സംശയം തോന്നിയ ആംബുലൻസ് ഡ്രൈവർ പൊലീസിനെ വിവരം അറിയിച്ചതോടെയാണ് മൃതദേഹം സംസ്കരിക്കാനുള്ള നീക്കം തടഞ്ഞത്. പൊലീസ് എത്തി അസ്മയുടെ മൃതദേഹം പെരുമ്പാവൂർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. മലപ്പുറം പൊലീസ് സംഭവസ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.