ചെന്നൈ ; കെ.അണ്ണാമലൈ തമിഴ്നാട് ബിജെപി സംസ്ഥാന അധ്യക്ഷ പദം ഒഴിഞ്ഞേക്കുമെന്ന് വിവരം.
എഐഎഡിഎംകെയും ബിജെപിയും വീണ്ടും ഒന്നിക്കാനുള്ള ചർച്ചകൾ ഡൽഹിയിലും തമിഴ്നാട്ടിലുമായി പുരോഗമിക്കുന്നതിനിടെയാണ് അണ്ണാമലൈയെ മാറ്റാൻ കേന്ദ്ര നേതൃത്വം ആലോചിക്കുന്നതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.2023ല്‍ അണ്ണാമലൈയുമായുള്ള അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്നാണ് എഐഎഡിഎംകെ എൻഡിഎ സഖ്യം വിട്ടത്. പളനിസാമിയും അമിത്ഷായും തമ്മില്‍ നടന്ന കൂടിക്കാഴ്ചയ്ക്ക് ശേഷം അണ്ണാമലൈ അമിത്ഷായെ ഡല്‍ഹിയില്‍ ചെന്ന് കണ്ടിരുന്നു. പാര്‍ട്ടിയുടെ തീരുമാനം എന്തായാലും അണ്ണാമലൈ അനുസരിച്ചേക്കുമെന്നാണ് വിവരം.
സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തുനിന്ന് മാറ്റുന്ന അണ്ണാമലൈയ്ക്ക് ഡൽഹിയിൽ പുതിയ സ്ഥാനങ്ങൾ നൽകുമെന്നും വിവരമുണ്ട്. അണ്ണാമലൈക്ക് പകരം ബിജെപി എംഎല്‍എ നൈനാര്‍ നാഗേന്ദ്രനെ പാര്‍ട്ടി അധ്യക്ഷനാക്കുമെന്നാണ് സൂചന. നേരത്തെ ഇദ്ദേഹം എഐഎഡിഎംകെ നേതാവായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.