ചാത്തന്നൂർ ; ദേശീയപാതയിൽ ചാത്തന്നൂർ തിരുമുക്ക് അടിപ്പാതയ്ക്കു സമീപം പൈപ്പ് ലൈനിന്റെ കുഴിയിൽ എൽപിജി ബുള്ളറ്റ് ടാങ്കർ അകപ്പെട്ടു. ഇന്നലെ പുലർച്ചെ ഒന്നരയ്ക്കാണ് സംഭവം. പാചക വാതക ചോർച്ച ഇല്ലാഞ്ഞതിനാൽ അപകട ഭീഷണി ഒഴിവായി.
മംഗളൂരുവിൽ നിന്നു പാരിപ്പള്ളി ഐഒസി പാചക വാതക പ്ലാന്റിലേക്ക് വന്ന ബുള്ളറ്റ് ടാങ്കറാണ് അപകടത്തിൽപെട്ടത്. തിരുമുക്ക് അടിപ്പാതയ്ക്കു സമീപം ജപ്പാൻ ശുദ്ധജല വിതരണ പദ്ധതിയുടെ വലുപ്പമേറിയ പൈപ്പ് റോഡിനു കുറുകെ സ്ഥാപിക്കുന്നതിനുള്ള പ്രവൃത്തികൾ നടക്കുകയാണ്. ഇതിന്റെ ഭാഗമായി തിരുവനന്തപുരം ഭാഗത്തേക്കുള്ള ഗതാഗതം താൽക്കാലിക പാതയിലൂടെയാണ്. പാതയുടെ സമീപത്തെ കുഴിയിൽ ബുള്ളറ്റ് ടാങ്കറിന്റെ പിന്നിലെ ഒരു ഭാഗത്തെ ടയർ അകപ്പെടുകയായിരുന്നു. പാചക വാതക ടാങ്കർ ലോറിക്ക് 37 ടൺ ഭാരം ഉണ്ടായിരുന്നു.ഇതിൽ 18 ടൺ പാചകവാതകം ആയിരുന്നു. ചാത്തന്നൂർ പൊലീസ്, പരവൂർ അഗ്നിരക്ഷാസേന, പാരിപ്പള്ളി ഐഒസി പ്ലാന്റിലെ സുരക്ഷ വിഭാഗവും എത്തി നടത്തിയ പരിശോധനയിൽ പാചക വാതകം ചോർച്ച ഇല്ലെന്ന് ഉറപ്പാക്കി.പാചക വാതകം മറ്റൊരു ടാങ്കിലേക്കു മാറ്റുന്നതിനുള്ള എമർജൻസി റെസ്പോൺസ് വെഹിക്കിൾ ഉൾപ്പെടെയുള്ള സംവിധാനങ്ങളോടെയാണ് ഐഒസി പ്ലാന്റിൽ നിന്നു സുരക്ഷ വിഭാഗം എത്തിയത്.
പാചക വാതകം മാറ്റുന്നതിന് ഒഴിഞ്ഞ ബുള്ളറ്റ് ടാങ്കർ ഐഒസി പ്ലാന്റിൽ സജ്ജമാക്കിയിരുന്നു.ദേശീയപാത നിർമാണ കമ്പനിയുടെ ക്രെയിനുകൾ ഉപയോഗിച്ചു ഉയർത്തി. പുലർച്ചെ 4നാണ് ടാങ്കർ ലോറി ഉയർത്തിയത്. പിന്നീട് ബുള്ളറ്റ് ടാങ്കർ ലോറി പ്ലാന്റിലേക്കു പോയി.ബുള്ളറ്റ് ടാങ്കർ അകപ്പെട്ടതോടെ തിരുവനന്തപുരം ഭാഗത്തേക്കുള്ള ഗതാഗതം മറു വശത്തു കൂടി തിരിച്ചു വിട്ടു. പുലർച്ചെ ആയതിനാൽ വലിയ ഗതാഗതക്കുരുക്ക് സൃഷ്ടിച്ചില്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.