ദിവസവും മദ്യപിച്ച് ഡബ്ലിന്‍ തെരുവിൽ ധാരാളം ആളുകൾ ഒത്തു കൂടുന്നുണ്ടെന്നും ഇത് തെരുവിൽ മാലിന്യം തള്ളുന്നത് വർദ്ധിക്കുന്നതിലേക്ക് നയിക്കുന്നുവെന്ന് സിറ്റി കൗണ്‍സില്‍.
ഉയര്‍ന്ന താപനിലയും, വെയിലും ലഭിച്ച കഴിഞ്ഞ വാരാന്ത്യം ആഘോഷിക്കാനായി എത്തിയ നൂറുകണക്കിന് പേരാണ് പ്രദേശമാകെ മാലിന്യങ്ങളിട്ട് അലങ്കോലമാക്കിയത്.
ഡബ്ലിനിലെ നഗരമധ്യത്തിലെ ഡ്രൂറി സ്ട്രീറ്റിലെ ബിസിനസുകൾ പറയുന്നത്, തെരുവിൽ വെയിലത്ത് മദ്യപിക്കുന്ന ആളുകളുടെ എണ്ണം വലിയ പ്രശ്‌നങ്ങൾ സൃഷ്ടിക്കുന്നു എന്നാണ്. ഡബ്ലിനിലെ Grand Canal-ല്‍ തെരുവുകളില്‍ കഴിഞ്ഞ വാരാന്ത്യം ഒത്തുകൂടിയവര്‍ മദ്യക്കുപ്പികളും മറ്റും കൂട്ടമായി ഉപേക്ഷിച്ച് പോയതായി പരാതി ഉയര്‍ന്നിരുന്നു.
തെരുവുകളിൽ പൊതു ശൗചാലയങ്ങൾ ഇല്ല, മദ്യപിക്കുമ്പോൾ ശൗചാലയങ്ങൾക്ക് പകരം തെരുവുകളില്‍ ഉള്ള പൂന്തോട്ടം ഉപയോഗിക്കാൻ ശ്രമിക്കുന്ന ആളുകളുടെ "കൂട്ടം" ഉപഭോക്താക്കളോടൊപ്പം ഉണ്ടെന്നും കട ഉടമകള്‍ ചൂണ്ടിക്കാട്ടി.
കനാലിന് സൈഡിലുള്ള പൂന്തോട്ടങ്ങളില്‍ ആളുകള്‍ മൂത്രമൊഴിച്ചതായും പരാതിയുണ്ട്. ഒപ്പം പാഴ്‌സല്‍ ഭക്ഷണത്തിന്റെ കവറുകള്‍, ഗ്ലാസ് ബോട്ടിലുകള്‍ എന്നിവയും വ്യാപകമായി വലിച്ചെറിഞ്ഞിട്ടുണ്ട്. ആളുകള്‍ ഓഫ് ലൈസന്‍സ് കടകളില്‍ നിന്നും മദ്യം വാങ്ങി പൊതുയിടത്ത് മദ്യപിക്കുകയായിരുന്നു.
കനാലിന് സമീപമിരുന്ന് ഉല്ലസിക്കുന്നതിന് താന്‍ എതിരല്ലെന്നും, എന്നാല്‍ ജനങ്ങളുടെ പൂന്തോട്ടത്തില്‍ മാത്രമൊഴിക്കുകയും, മാലിന്യം തള്ളുകയും ചെയ്താല്‍ എന്താണ് ചെയ്യേണ്ടതെന്ന് കൗണ്‍സില്‍ മെമ്പര്‍മാര്‍ ചോദിക്കുന്നു. സംഭവത്തില്‍ ഡബ്ലിന്‍ സിറ്റി കൗണ്‍സില്‍ തിങ്കളാഴ്ച പ്രത്യേക ചര്‍ച്ച നടത്തും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.