വിശാഖപട്ടണം: അനകപ്പള്ളെ ജില്ലയിലെ കൈലാസപട്ടണത്തിൽ പടക്ക നിർമാണ യൂണിറ്റിലുണ്ടായ സ്‌ഫോടനത്തിൽ 8 പേർ മരിച്ചു.
ഞായറാഴ്ച ഉച്ചയോടെയാണ് സ്ഫോടനം ഉണ്ടായത്. അപകടത്തിൽ 4 പേർക്ക് പരുക്കേറ്റിട്ടുണ്ട്. ഗുരുതര പരുക്കേറ്റ ഇവരെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. അത്യുഗ്ര സ്ഫോടനം നടന്നെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്.സ്‌ഫോടനത്തിൽ പടക്കനിർമാണ യൂണിറ്റ് പൂർണമായും തകർന്നു. അപകടത്തിൽ മരിച്ചവരെല്ലാം കാക്കിനട ജില്ലയിലെ സമർലകോട്ട നിവാസികളാണ്.സംഭവസ്ഥലത്തെത്തിയ പൊലീസും അഗ്നിരക്ഷാസേന ഉദ്യോഗസ്ഥരും ചേർന്നാണ് തീയണച്ച് പരുക്കേറ്റവരെ പുറത്തെത്തിച്ചത്. 8 പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തതായാണ് അധികൃതർ പറയുന്നത്.അവശിഷ്ടങ്ങൾക്കിടയിൽ കൂടുതൽ പേർ കുടുങ്ങിക്കിടക്കുന്നുണ്ടോയെന്ന് പരിശോധിക്കുകയാണ്. സ്ഫോടനത്തിന്റെ കാരണം പൊലീസ് പരിശോധിക്കുകയാണ്. പടക്കനിർമാണ യൂണിറ്റിന് ലൈസൻസ് ഉണ്ടോയെന്നും പരിശോധിക്കുന്നുണ്ട്.പടക്ക നിർമാണ യൂണിറ്റിലുണ്ടായ സ്‌ഫോടനത്തിൽ 8 പേർക്ക് ദാരുണാന്ത്യം
0
ഞായറാഴ്ച, ഏപ്രിൽ 13, 2025
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.