വേനൽക്കാലമായതിനാൽ കോളറ വ്യാപനം കൂടാൻ സാധ്യതയുണ്ടെന്നും ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ് നൽകി ആരോഗ്യ മന്ത്രി വീണ ജോർജ്. മലിനജലത്തിലൂടെയും ഭക്ഷണത്തിലൂടെയും രോഗം വരാൻ സാധ്യതയുണ്ടെന്നും ലക്ഷണങ്ങൾ കണ്ടാൽ ഉടൻ തന്നെ ചികിത്സ തേടേണ്ടതാണ്.
വയറിളക്കം ,ഛർദി, നിർജ്ജലീകരണം, എന്നിവയാണ് രോഗത്തിന്റെ പ്രധാന ലക്ഷണങ്ങൾ.അതിനാൽ ഭക്ഷണം കഴിക്കുമ്പോൾ പഴകിയ ഭക്ഷണങ്ങൾ ഒഴിവാക്കണമെന്നും ,തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കണമെന്നും , രോഗം പകരാതിരിക്കാൻ വ്യക്തി ശുചിത്വം പാലിക്കണമെന്നും ഇതിനായി ആരോഗ്യവകുപ്പിന്റെ നിർദ്ദേശങ്ങൾ പാലിക്കണമെന്നും മന്ത്രി നിർദ്ദേശിച്ചു.കഴിഞ്ഞ ദിവസം കോളറ ബാധിച്ചതിനെ തുടർന്ന് തിരുവനന്തപുരത്ത് ഒരാൾ മരണപ്പെട്ടിരുന്നു.ഇതിനെത്തുടർന്ന് ആരോഗ്യവകുപ്പ് കനത്ത ജാഗ്രതയിലാണ്. നിലവിൽ രോഗിയെ ചികിത്സിച്ച ആശുപത്രിയിലെ ജീവനക്കാര്‍ക്കോ ബന്ധുക്കള്‍ക്കോ രോഗലക്ഷണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.എല്ലാവർക്കും പ്രതിരോധ മരുന്ന് നൽകിയതായും മന്ത്രി അറിയിച്ചു.കോളറ വ്യാപനം കൂടാൻ സാധ്യതയുണ്ടെന്നും ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ് നൽകി ആരോഗ്യ മന്ത്രി
0
ചൊവ്വാഴ്ച, ഏപ്രിൽ 29, 2025
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.