ആലപ്പുഴ : ദേശീയപാത അതോറിറ്റിയെക്കൊണ്ടു മണ്ണ് ‘കടം വാങ്ങിപ്പിച്ച്’ മന്ത്രിസഭ യോഗത്തിലെ കുറിപ്പും ജലവിഭവ വകുപ്പിന്റെ ഉത്തരവും. ദേശീയപാത 66 വികസന പദ്ധതികൾക്കായി ജലാശയങ്ങളിൽ നിന്നു മണ്ണ് ഖനനം ചെയ്യുന്നതു സംബന്ധിച്ചു തീരുമാനമെടുക്കാൻ മന്ത്രിസഭ യോഗത്തിൽ വച്ച കുറിപ്പിൽ ഇംഗ്ലിഷ് വാക്കിലെ ഒറ്റ അക്ഷരം മാറിയതോടെയാണ് ആകെ അബദ്ധമായത്. തുരന്നെടുക്കുക എന്നർഥമുള്ള ബറോ (Burrow) എന്ന വാക്കിനു പകരം ‘കടം വാങ്ങുക’ എന്നർഥമുള്ള ബോറോ (Borrow) എന്ന വാക്ക് ആണ് കുറിപ്പിൽ വന്നത്.
ബറോ എർത്ത് എന്നതിനു പകരം ചിലയിടങ്ങളിൽ ബോറോ എർത്ത് എന്ന വാക്ക് ഇംഗ്ലിഷിൽ ഉപയോഗിച്ചു. ‘കടം വാങ്ങിയ മണ്ണ്’ എന്നു മലയാളത്തിലേക്കു പരിഭാഷപ്പെടുത്തി അതിനൊപ്പം നൽകുകയും ചെയ്തു. കുറിപ്പിൽ ഒരിടത്ത് ‘കടം വാങ്ങിയ മണ്ണ്’ എന്നും ബ്രാക്കറ്റിൽ ‘ബറോ എർത്ത്’ എന്നും നൽകിയിട്ടുണ്ട്. രണ്ടും തമ്മിലുള്ള വ്യത്യാസവും ആരും കണ്ടെത്തിയില്ല.ഏപ്രിൽ 14ന് മന്ത്രിസഭായോഗം മണ്ണ് ഖനനം ചെയ്യാൻ തീരുമാനമെടുത്തു. തുടർന്ന് ജലവിഭവ വകുപ്പ് പുറത്തിറക്കിയ ഉത്തരവിലും ‘ബോറോ എർത്ത്’ തന്നെ ഇടംപിടിച്ചു! ഉത്തരവ് ഇംഗ്ലിഷിൽ ആയതിനാൽ മലയാള പരിഭാഷ ഉണ്ടായിരുന്നില്ല.ദേശീയപാത അതോറിറ്റിയെക്കൊണ്ടു മണ്ണ് ‘കടം വാങ്ങിപ്പിച്ച്’ മന്ത്രിസഭ യോഗത്തിലെ കുറിപ്പും ജലവിഭവ വകുപ്പിന്റെ ഉത്തരവും
0
ചൊവ്വാഴ്ച, ഏപ്രിൽ 29, 2025
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.