ഡിഎംകെ നേതാവ് സെന്തിൽ ബാലാജിയുടെ ജാമ്യം റദ്ദാക്കണമെന്ന ഇ.ഡിയുടെ ആവശ്യം, സുപ്രീം കോടതി തള്ളി

ന്യൂഡൽഹി : ഡിഎംകെ നേതാവ് സെന്തിൽ ബാലാജിയുടെ ജാമ്യം റദ്ദാക്കണമെന്ന ഇ.ഡിയുടെ ആവശ്യം, മന്ത്രിസ്ഥാനം രാജിവച്ചതു ചൂണ്ടിക്കാട്ടി സുപ്രീം കോടതി തള്ളി. സർക്കാർ ജോലിക്കു കോഴ വാങ്ങിയതുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മന്ത്രിസ്ഥാനം രാജിവച്ചില്ലെങ്കിൽ ജാമ്യം റദ്ദാക്കുമെന്നു കോടതി മുന്നറിയിപ്പ് നൽകിയിരുന്നു. സാക്ഷികളെ സ്വാധീനിക്കാൻ മന്ത്രി പദവി ദുരുപയോഗം ചെയ്യുന്നെന്ന് ആരോപിച്ച് ഇ.ഡിയും കേസിലെ ഒരു സാക്ഷിയുമാണ് കോടതിയെ സമീപിച്ചത്.

ഹർജി തീർപ്പാകുന്നതുവരെ സെന്തിൽ വീണ്ടും മന്ത്രിയാകുന്നത് തടയണമെന്നും ഇ.ഡി ആവശ്യപ്പെട്ടു. ഡൽഹി മുൻ മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന് സമാന ഉപാധി വച്ചതും ചൂണ്ടിക്കാട്ടി. നിലവിൽ വാദം കേൾക്കുന്ന ജസ്റ്റിസ് അഭയ് എസ്. ഓക് വിരമിക്കുന്ന മേയ് 24നു പിറ്റേന്നു തന്നെ കോടതിയെ നോക്കുകുത്തിയാക്കി ബാലാജി വീണ്ടും മന്ത്രിയാകുമെന്നും സോളിസിറ്റർ ജനറൽ തുഷാർ മേത്ത ചൂണ്ടിക്കാട്ടി. അത്തരം സാഹചര്യമുണ്ടായാൽ കോടതിയെ സമീപിക്കാമെന്ന് ജസ്റ്റിസ് ഓക് പറഞ്ഞു. വിചാരണ വേഗത്തിലാക്കണമെന്ന ഇ.ഡി ആവശ്യവും കോടതി അനുവദിച്ചില്ല.

രാജിവച്ച കെ.പൊൻമുടിയുടെയും വി.സെന്തിൽബാലാജിയുടെയും ഔദ്യോഗിക വസതികളിൽ നിന്നു പേരു പതിപ്പിച്ച ബോർഡുകൾ നീക്കം ചെയ്തു. നിയമസഭയിൽ ഇനി ഇരുവരും മുൻമന്ത്രിമാരുടെ ഇരിപ്പിടമായ മൂന്നാം നിരയിലായിരിക്കും ഇരിക്കുക. സുപ്രീംകോടതിയുടെ വിമർശനത്തെ തുടർന്നാണു സെന്തിൽ രാജിവച്ചത്. അശ്ലീല പരാമർശത്തിന്റെ പേരിൽ മദ്രാസ് ഹൈക്കോടതി കേസെടുത്തതോടെയാണു പൊൻമുടിയെ നീക്കിയത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !