പഹല്‍ ഗാം ഭീകരക്രമണവുമായി ബന്ധപ്പെട്ട ഭീകരര്‍ നുഴഞ്ഞു കയറിയത് ഒന്നര വര്‍ഷം മുന്‍പ് എന്ന് വിവരം. സാമ്പ – കത്വ മേഖലയില്‍ അതിര്‍ത്തി വേലി മുറിച്ചാണ് നുഴഞ്ഞു കയറിയതെന്നാണ് സൂചന.പാക് ഭീകരര്‍ അലി ഭായ്, ഹാഷിം മൂസ എന്നിവരാണ് നുഴഞ്ഞു കയറിയതെന്ന് സ്ഥിരീകരണ. സോന്മാര്ഗ് ടണല്‍ ആക്രമണത്തില്‍ അലി ഭായ് പങ്കെടുത്തതായും വിവരമുണ്ട്. ഹാഷിം മൂസയെ ദിക്സാക്ഷികള്‍ തിരിച്ചറിഞ്ഞു.
ഭീകരരുടെ ഫോട്ടോകള്‍ ലഭിച്ചത് സെഡ്- മോര് ആക്രമണത്തിനിടെ കൊല്ലപ്പെട്ട ജുനൈദ് അഹമ്മദ് ഭട്ടിന്റെ ഫോണില്‍ നിന്നുമാണ്. സുരക്ഷ സേന ഭീകരര്‍ക്ക് തോട്ടു പുറകെയുണ്ടെന്നാണ് വിവരം. സാങ്കേതിക തെളിവുകള്‍ക്ക് ഒപ്പം ഗോത്ര വിഭാഗങ്ങളില്‍ നിന്നുള്ള വിവരവും അനുസരിച്ചാണ് പിന്തുടരല്.ഭീകരരെ സഹായിക്കുന്ന പതിനാല് കാശ്മീരികളുടെ പേരുവിവരങ്ങള്‍ അന്വേഷണ ഏജന്‍സികള്‍ പുറത്തുവിട്ടിരുന്നു. ചികിത്സയ്ക്കായി ഇന്ത്യയില്‍ എത്തിയ പാകിസ്താനികള്‍ക്ക് നല്കിയ മെഡിക്കല്‍ വിസയുടെ കാലാവധി ഇന്ന് അവസാനിക്കും. നിര്‍ദേശം അനുസരിക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ ആണ് നിര്‍ദ്ദേശം.മെഡിക്കല്‍ വിസയില്‍ രാജ്യത്തുള്ള മുഴുവന്‍ പാക് പൗരന്മാരെയും കണ്ടെത്തിയിരുന്നു. മറ്റു വിസകള്‍ തിങ്കളാഴ്ച റദ്ദാക്കിയിരുന്നു. പാകിസ്താന്റെ കസ്റ്റഡിയില്‍ ഉള്ള ബിഎസ്എഫ് ജവാന് പുര്ണം സഹുവിന്റെ ഭാര്യ രജനി ഇന്ന് പഞ്ചാബില്‍ എത്തും. മകനോടൊപ്പമാണ് ഗര്‍ഭിണിയായ രജനി, ഉന്നത ബി എസ് എഫ് ഉദ്യോഗസ്ഥരെ കാണാനായി എത്തുക. സഹുവിന്റെ മോചനത്തിനായി 3 തവണ നടത്തിയ ചര്‍ച്ചയിലും പാകിസ്താാന് അനുകൂല നിലപാട് എടുത്തിട്ടില്ല. അതേസമയം, പഹല്‍ഗാമില്‍ ആക്രമണം നടത്തിയ ഭീകരര്‍ക്കായി തിരച്ചില്‍ തുടരുകയാണ്.പഹല്‍ ഗാം ഭീകരക്രമണവുമായി ബന്ധപ്പെട്ട ഭീകരര്‍ നുഴഞ്ഞു കയറിയത് ഒന്നര വര്‍ഷം മുന്‍പ് എന്ന് വിവരം
0
ചൊവ്വാഴ്ച, ഏപ്രിൽ 29, 2025
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.