കോട്ടയം : കോട്ടയം ചെസ് അക്കാദമി സംഘടിപ്പിക്കുന്ന രാജ്യാന്തര ഗ്രാൻഡ്മാസ്റ്റർ ഓപ്പൺ ചെസ് ടൂർണമെന്റിന് ഇന്നു കോട്ടയത്തു തുടക്കം. 16 രാജ്യങ്ങളിൽ നിന്നു 232 താരങ്ങൾ പങ്കെടുക്കുന്ന ടൂർണമെന്റ് മേയ് 7 വരെയാണ്.
ഫിഡെ റേറ്റിങ്ങിൽ 1400നു മുകളിലുള്ളവർ പങ്കെടുക്കുന്ന കാറ്റഗറി എ വിഭാഗത്തിനൊപ്പം റേറ്റിങ്ങിൽ താഴെ നിൽക്കുന്നവർക്കും റേറ്റിങ് ഇല്ലാത്തവർക്കുമായുള്ള കാറ്റഗറി ബി മത്സരങ്ങൾ മേയ് ഒന്നു മുതൽ 3 വരെയും നടക്കും.കാറ്റഗറി എ മത്സരങ്ങൾ കോട്ടയം കഞ്ഞിക്കുഴി കോർട്ട് യാഡ് ബാൻക്വിറ്റ് ഹാളിലും കാറ്റഗറി ബി മത്സരങ്ങൾ കോട്ടയം എസ്എച്ച് മൗണ്ട് ഐതൗസ കൺവൻഷൻ സെന്ററിലുമാണു നടക്കുന്നത്. ആകെ സമ്മാനത്തുക 30 ലക്ഷം രൂപ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.