തദ്ദേശ സ്ഥാപനങ്ങളെ നിശ്ചലമാക്കിയത് സർക്കാരിൻ്റെ കെടുകാര്യസ്ഥതയും അഴിമതിയും- ചാണ്ടി ഉമ്മൻ എം.എൽ. എ.

പാലാ: സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവർത്തനം നിശ്ചലമായിട്ട് നാളുകളേറെയായി.

ഈ ദുരവസ്ഥക്ക് കാരണം സർക്കാരിൻ്റെ കെടുകാര്യസ്ഥതയും അഴിമതിയുമാണെന്ന് ചാണ്ടി ഉമ്മർ എം.എൽ.എ പറഞ്ഞു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതി വിഹിതം സർക്കാർ ഗണ്യമായി വെട്ടിക്കുറച്ചതിൻ്റെ ഫലമായി സംസ്ഥാനത്തൊട്ടാകെ വികസന മുരടിപ്പ് ഉണ്ടായി. കരൂർ പഞ്ചായത്ത് ഓഫീസിന് മുന്നിൽ യുഡിഎഫ് മണ്ഡലം കമ്മറ്റി നടത്തിയ രാപ്പകൽ സമരത്തിൻ്റെ രണ്ടാം ദിനത്തിൽ സമാപനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു ചാണ്ടി ഉമ്മൻ.
യു ഡി എഫ് സർക്കാർ പദ്ധതി അടങ്കൽ മുൻ വർഷത്തേക്കാൾ 15% വർധന വരുത്തിയപ്പോൾ കഴിഞ്ഞ 9 വർഷത്തിനുള്ളിൽ പദ്ധതി അടങ്കൽ തുകയിൽ 5% വർധനവു പോലും വരുത്താൻ ഇടതു സർക്കാരിനു കഴിഞ്ഞീട്ടില്ലെന്ന് ചാണ്ടി ഉമ്മൻ ചൂണ്ടിക്കാട്ടി.
മണ്ഡലം ചെയർമാൻ പയസ് മാണി അദ്ധ്യക്ഷത വഹിച്ചു. ഫ്രാൻസിസ് ജോർജ് എം.പി, മാണി സി കാപ്പൻ എം.എൽ എ, ഫിൽസൺ മാത്യുസ്, എൻ.സുരേഷ്, പ്രൊഫ.സതീശ് ചൊള്ളാനി, ജോർജ് പുളിങ്കാട്,സന്തോഷ് കാവുകാട്ട്, മൈക്കിൾ പുല്ലുമാക്കൽ, സന്തോഷ് മണർകാട്ട് തുടങ്ങിയവർ പ്രസംഗിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !