വാര്‍സോ: യുക്തിവാദി നേതാവ് സനല്‍ ഇടമറുക് പോളണ്ടില്‍ അറസ്റ്റില്‍.
2020ലെ വിസ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ടാണ് നടപടി. 15 ലക്ഷം രൂപ വാങ്ങി വിസ നല്‍കിയില്ലെന്ന കേസിലാണ് അറസ്റ്റ്. ഇന്ത്യയുടെ നിര്‍ദേശപ്രകാരം 2020 ല്‍ ഇന്റര്‍പോള്‍ സനലിനെതിരെ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.
2018ല്‍ ആലപ്പുഴ ജില്ലയില്‍ നിന്നുള്ള വനിതയ്ക്ക് വിസ നല്‍കാമെന്ന് പറഞ്ഞ് 15 ലക്ഷം രൂപ വാങ്ങിയിരുന്നു. എന്നാല്‍ പിന്നീട് വിസയോ പണമോ തിരിച്ച് നല്‍കാതിരിക്കുകയായിരുന്നു. ഇതിനടിസ്ഥാനത്തില്‍ വനിത പരാതി നല്‍കുകയായിരുന്നു.
ഫിന്‍ലന്‍ഡില്‍ സ്ഥിര താമസക്കാരനായ സനല്‍ ഇടമുറകിനെ പോളണ്ടിലെ വാര്‍സോ മോഡ്ലിന്‍ വിമാനത്താവളത്തില്‍ വച്ച് കഴിഞ്ഞ മാസം 28ന് അധികൃതര്‍ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പിന്നീട് അറസ്റ്റ് രേഖപ്പെടുത്തി.
സനല്‍ ഇടമുറക് അറസ്റ്റിലായതായി ഫിന്‍ലന്‍ഡിലെ വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചിട്ടുണ്ട്. സനലിനെതിരെ മതനിന്ദ ആരോപിച്ച് കത്തോലിക്കാ സഭ പരാതി നല്‍കുകയും ചെയ്തിരുന്നു. മനുഷ്യാവകാശ സംരക്ഷണ യോഗത്തില്‍ പങ്കെടുക്കാനാണ് സനല്‍ ഇടമറുക് പോളണ്ടില്‍ എത്തിയത്.
1955-ൽ കേരളത്തിലെ തൊടുപുഴയിൽ ഒരു ഇന്ത്യൻ പണ്ഡിതനും എഴുത്തുകാരനുമായ ജോസഫ് ഇടമറുകിന്റെയും സോളി ഇടമറുകിന്റെയും മകനായി സനല്‍ ഇടമറുകു ജനിച്ചു. ക്രിസ്ത്യൻ - ഹിന്ദു മിശ്ര വിവാഹത്തിൽ ജനിച്ച അദ്ദേഹം പ്രത്യേക മതസ്വാധീനമില്ലാതെ വളർന്നു. മാതാപിതാക്കളുടെ നിർബന്ധപ്രകാരം, ഔദ്യോഗിക സ്കൂൾ രേഖകളിൽ "മതമില്ല" എന്ന് രേഖപ്പെടുത്തിയ ഇന്ത്യയിലെ ആദ്യത്തെ വിദ്യാർത്ഥിയായിരുന്നു അദ്ദേഹം.
2012-ലാണ് സനല്‍ ഇടമറുക് ഇന്ത്യയില്‍നിന്ന് ഫിന്‍ലഡിലേക്ക് പോയത്. തുടര്‍ന്ന് ദീര്‍ഘകാലമായി ഫിന്‍ലന്‍ഡില്‍ തന്നെ തുടരുകയായിരുന്നു. സനലിനെ വിട്ടുകിട്ടാനുള്ള നടപടികള്‍ ഇന്ത്യ ആരംഭിച്ചതായാണ് സൂചന.
ഇന്ത്യന്‍ യുക്തിവാദി സംഘത്തിന്റെ പ്രസിഡന്റും റാഷണലിസ്റ്റ് ഇന്റര്‍നാഷണലിന്റെ സ്ഥാപക പ്രസിഡന്റും ആണ് സനല്‍ ഇടമറുക്. ഇന്ത്യന്‍ യുക്തിവാദി സംഘം, റാഷണലിസ്റ്റ് ഇന്റര്‍നാഷണല്‍ തുടങ്ങിയവയുടെ പ്രസിഡന്റ് കൂടിയാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.