കോയമ്പത്തൂർ: തമിഴ്നാട് വാൽപാറയിൽ മുറ്റത്ത് കളിച്ചു കൊണ്ടിരുന്ന കുട്ടിയുടെ മുന്നിലേക്ക് പുലി ചാടിയെത്തി.
കുട്ടിയുടെ സമീപം രണ്ട് നായ്ക്കളുണ്ടായിരുന്നു. പുലിയെക്കണ്ട് വിരണ്ട കുട്ടിയും നായ്ക്കളും ബഹളം വെച്ചതോടെ പുലി പിന്തിരിഞ്ഞോടി. പുലി കുട്ടിക്കുസമീപത്തേക്ക് ചാടിയെത്തുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു.തമിഴ്നാട് വാൽപ്പാറയിൽ തിങ്കളാഴ്ച വൈകിട്ട് അഞ്ചുമണിയോടെയാണ് സംഭവം നടന്നത്. റൊട്ടിക്കടയ്ക്കടുത്ത് താമസിക്കുന്ന ശിവകുമാർ- സത്യ എന്നിവരുടെ വീട്ടു മുറ്റത്താണ് പുലിയെത്തിയത്. മകൻ പുറത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്നു.പുലിയെ കണ്ട നായ്ക്കൾ ആദ്യം കുരച്ചുകൊണ്ട് ഓടുകയായിരുന്നു. മുറ്റത്തേക്ക് പാഞ്ഞെത്തിയ പുലി നായ്ക്കളുടെ കുരയും കുട്ടിയുടെ അലർച്ചയും കേട്ട് തിരിഞ്ഞോടി.സിസിടിവി പരിശോധിച്ചപ്പോഴാണ് വന്നത് പുള്ളിപ്പുലിയാണെന്ന് തിരിച്ചറിയുന്നത്. കുട്ടിയും നായ്ക്കളും ബഹളം വച്ചതോടെ പുലി തിരിഞ്ഞോടുന്നത് ദൃശ്യങ്ങളിൽ കാണാം.വീട്ടുമുറ്റത്ത് പാഞ്ഞു കയറി പുലി; കളിച്ചു കൊണ്ടിരുന്ന കുട്ടി രക്ഷപെട്ടത് തലനാരിഴയ്ക്ക്
0
ചൊവ്വാഴ്ച, ഏപ്രിൽ 08, 2025
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.