ഫ്രാന്‍സീസ് മാര്‍പാപ്പയുടെ, മരണത്തിന് ശേഷം, ഇനി ആര്?

റോം: ഫ്രാന്‍സീസ് മാര്‍പാപ്പയുടെ, മരണത്തിന് ശേഷം, ഇനി ആര്?

മാര്‍പാപ്പ മരണമടഞ്ഞ സാഹചര്യത്തില്‍, ലോകമാസകലമുള്ള കത്തോലിക്കാ വിശ്വാസികളുടെ ആദ്ധ്യാത്മിക തലവനായ പാപ്പായുടെ മരണം ഔദ്യോഗികമായി പുറത്തുവിട്ടു. സംസ്കാര തയ്യാറെടുപ്പുകള്‍ വത്തിക്കാന്‍ തുടങ്ങി ക്കഴിഞ്ഞു.

കടുത്ത ആസ്ത്മ ശ്വാസതടസ്സത്തെത്തുടര്‍ന്നാണ് ആദ്യം  ഫ്രാന്‍സിസ് മാര്‍പാപ്പയെ റോമിലെ ജെമെല്ലി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 

ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടര്‍ന്നായിരുന്നു 88കാരനായ മാര്‍പ്പാപ്പയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഫെബ്രുവരി 14-ന് മാര്‍പാപ്പയില്‍ ബ്രോങ്കൈറ്റിസ് സ്ഥിരീകരിച്ചു. ബാക്ടീരിയ, വൈറല്‍, ഫംഗസ് അണുബാധകളുടെ സംയോജനം മൂലമുണ്ടായ ഇരട്ട ന്യുമോണിയയായി ഇത് പിന്നീട് മാറി. തുടര്‍ന്ന്  ഓക്‌സിജന്‍ തെറാപ്പിയും രക്തം മാറ്റവും ആവശ്യമായി വന്നു. 

ചെറുപ്പത്തില്‍ ശ്വാസകോശം ഭാഗികമായി  സെപ്‌സിസിന്റെ  ലക്ഷണങ്ങളൊന്നുമില്ലെങ്കിലും,നീക്കം ചെയ്തതില്‍ നിന്ന് ഉടലെടുത്ത അദ്ദേഹത്തിന്റെ മുന്‍കാല ശ്വാസകോശ അവസ്ഥയും അദ്ദേഹത്തിന്റെ പ്രായവും അപകടസാധ്യത വര്‍ദ്ധിപ്പിക്കുന്നുണ്ടായിരുന്നു.

ചാരുകസേരയില്‍ ഇരിക്കാനും,  പ്രതികരിക്കാനും ശ്രമിച്ചെങ്കിലും അദ്ദേഹത്തിന് കാര്യമായ വേദന അനുഭവിക്കേണ്ടി വരുന്നുണ്ടെന്നും ഡോക്ടര്‍മാര്‍ സൂചന നല്‍കി. മെഡിക്കല്‍ സംഘം ജാഗ്രതയിലായിരുന്നു അദ്ദേഹം അപകടനില തരണം ചെയ്തിട്ടില്ലെന്നും ഇടയ്ക്കിടെ  വത്തിക്കാന്‍ പുറത്തിറക്കിയ ബുള്ളറ്റിനില്‍ വ്യക്തമാക്കി.

2013ലാണ് ഫ്രാന്‍സിസ് മാര്‍പ്പാപ്പ ആ ചുമതലയേല്‍ക്കുന്നത്. ബെനഡിക്ട് പതിനാറാമന്‍ മാര്‍പ്പാപ്പ രാജിവെച്ചതിനെ തുടര്‍ന്നായിരുന്നു അത്.

മാര്‍ച്ച് 13ന് ഇറ്റാലിയന്‍ സന്യാസിയും കവിയുമായ വിശുദ്ധ ഫ്രാന്‍സിസ് ഓഫ് അസീസിയുടെ സ്മരണാർത്ഥം ചേര്‍ന്ന പേപ്പല്‍ കോണ്‍ക്ലേവിന് ശേഷം പോപ് ബെനഡിക്ടിന്റെ പിന്‍ഗാമിയായി അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു.

ഒരു മാര്‍പാപ്പ മരിച്ചാല്‍, ഔദ്യോഗികമായി മരണവിവരം പ്രഖ്യാപിക്കേണ്ട ഉത്തരവാദിത്വം കാമര്‍ലെംഗോയ്ക്ക് ഉണ്ട്. ആരാണ് കാമര്‍ലെംഗോ ?

ഒരു പോപ്പിന്റെ മരണത്തിനും പുതിയ ഒരാളുടെ തിരഞ്ഞെടുപ്പിനും ഇടയിലുള്ള കാലയളവില്‍ സഭയുടെ ഭരണം നടത്തുന്നതിന് ഉത്തരവാദിത്തമുള്ളത്  കാമര്‍ലെംഗോയ്ക്കാണ്. 

ഹോളി റോമൻ സഭയുടെ കാമർലെംഗോ, പരിശുദ്ധ സിംഹാസനത്തിന്റെ സ്വത്തും വരുമാനവും കൈകാര്യം ചെയ്യുന്ന പാപ്പൽ കുടുംബത്തിന്റെ ഒരു ഓഫീസാണ്. മുമ്പ്, അദ്ദേഹത്തിന്റെ ഉത്തരവാദിത്തങ്ങളിൽ വിശുദ്ധ പത്രോസിന്റെ പൈതൃകത്തിന്റെ സാമ്പത്തിക ഭരണം ഉൾപ്പെട്ടിരുന്നു . 1988-ലെ അപ്പസ്തോലിക ഭരണഘടന പാസ്റ്റർ ബോണസിൽ നിയന്ത്രിച്ചിരിക്കുന്നതുപോലെ , കാമർലെംഗോ എല്ലായ്പ്പോഴും ഒരു കർദ്ദിനാളാണ് ,  15-ാം നൂറ്റാണ്ടിന് മുമ്പ് ഇത് അങ്ങനെയായിരുന്നില്ല.  അദ്ദേഹത്തിന്റെ  കൈകൾ രണ്ട് താക്കോലുകൾ കൊണ്ട് അലങ്കരിച്ചിരിക്കുന്നു. ഒരു സ്വർണ്ണം, ഒരു വെള്ളി - സാൾട്ടയർ , ഒരു ഓംബ്രെല്ലിനോ , ചുവപ്പും മഞ്ഞയും വരകളുള്ള ഒരു മേലാപ്പ് അല്ലെങ്കിൽ കുട എന്നിവയാൽ ചുറ്റപ്പെട്ടിരിക്കുന്നു . പാപ്പൽ ഇടവേളയിൽ ( സെഡെ വെക്കന്റെ ) പരിശുദ്ധ സിംഹാസനത്തിന്റെ അങ്കിയുടെ ഭാഗവും ഇവയാണ് . 2019 ഫെബ്രുവരി 14-ന് ഫ്രാൻസിസ് മാർപാപ്പ നിയമിച്ചതുമുതൽ കാമർലെംഗോ കെവിൻ ഫാരെലാണ്. 2020 മെയ് 1 മുതൽ വൈസ് കാമർലെംഗോ ആർച്ച് ബിഷപ്പ് ഇൽസൺ ഡി ജീസസ് മൊണ്ടാനാരി ആണ്. 

ഇത്തവണ മാര്‍പാപ്പയുടെ വിയോഗം മുതല്‍ മരണം സ്ഥിരീകരിക്കുന്നത് പുതിയ പാപ്പയെ തിരഞ്ഞെടുക്കുന്നത് വരെ കര്‍ദ്ദിനാള്‍ കെവിന്‍ ജോസഫ് ഫാറെല്‍ കാമര്‍ലെംഗോ (Camerlengo) ആണ്. അതായത് ഡബ്ലിനില്‍ ജനിച്ച ഐറിഷ് കര്‍ദ്ദിനാള്‍ ആണ്  വത്തി്കാ നിലെ പ്രധാന അധികാരസ്ഥാനം. വത്തിക്കാന്‍ സിറ്റി സുപ്രീം കോടതിയുടെ പ്രസിഡണ്ട് സ്ഥാനം വഹിച്ചിരുന്ന, ഇപ്പോള്‍ മാര്‍പാപ്പയുടെ ധനകാര്യ സെക്രട്ടറി കൂടിയായ കര്‍ദ്ദിനാള്‍  ആണ് ഇദ്ദേഹം. 

മരണം ഉറപ്പിക്കാന്‍ കാമര്‍ലെംഗോ മരിച്ച പോപ്പിനെ സമീപിച്ച് പരമ്പരാഗതമായി ഒരു ചെറിയ വെള്ളി ചുറ്റിക കൊണ്ട് നെറ്റിയില്‍ മൂന്ന് തവണ തട്ടുകയും ഫ്രാന്‍സീസ് എന്ന് പേര് വിളിക്കുകയും ചെയ്യും. മൂന്ന് തവണ വിളിച്ചിട്ടും പ്രതികരണമില്ലെങ്കില്‍, പോപ്പ് മരിച്ചതായി കാമര്‍ലെംഗോ പ്രഖ്യാപിക്കും.

കാമര്‍ലെംഗോ ഈ വിവരം കാര്‍ഡിനല്‍സ് കോളേജിന്റെ ഡീനെയും മറ്റ് പ്രധാന സഭാ ഉദ്യോഗസ്ഥരെയും അറിയിക്കും. വ്യാജരേഖകള്‍ നിര്‍മ്മിക്കുന്നത് തടയാന്‍ ഫ്രാന്‍സീസിന്റെ ഒദ്യോഗിക സീലും, മോതിരവും നശിപ്പിക്കുന്ന പതിവും മുമ്പുണ്ടായിരുന്നത് തുടരും. ഇതിന്റെ ചുമതലയും കര്‍ദ്ദിനാള്‍ കാമര്‍ലെംഗോയ്ക്കാണ്.

ഒരു മാര്‍പ്പാപ്പ വൈദ്യ ചികിത്സകളോട് പൂര്‍ണമായും പ്രതികരിക്കുന്നത് നിര്‍ത്തി നിശ്ചലമായി കിടക്കുമ്പോള്‍ അദ്ദേഹത്തിന്റെ മുദ്രമോതിരം വികൃതമാക്കുകയോ നശിപ്പിക്കുകയോ ചെയ്യും. അത് അദ്ദേഹത്തിന്റെ ഭരണകാലയളവിന്റെ അവസാനത്തെ സൂചിപ്പിക്കുന്നു. കൂടാതെ പേപ്പല്‍ അപ്പാര്‍ട്ട്‌മെന്റുകള്‍ സീല്‍ ചെയ്യുകയും ചെയ്യും.

പോപ്പിനെ സംസ്‌കരിക്കുന്നത് എങ്ങനെ?

മാര്‍പ്പാപ്പയുടെ മരണശേഷം മൃതദേഹം പൊതുവേ നാല് മുതല്‍ ആറ് ദിവസങ്ങള്‍ക്കുള്ളില്‍ സംസ്‌കരിക്കും. നിലവില്‍ 91 വയസ്സുള്ള കോളേജ് ഓഫ് കാര്‍ഡിനല്‍സിന്റെ ഡീന്‍ ആയ ഇറ്റാലിയന്‍ സ്വദേശി ജിയോവന്നി ബാറ്റിസ്റ്റ റീയായിരിക്കും മൃതസംസ്‌കാര ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കുക.

പൊതുവെ മാര്‍പ്പാപ്പയെ സംസ്‌കരിക്കുന്നത് വത്തിക്കാന്‍ ഗ്രോട്ടോസിലാണ്. സെന്റ് പീറ്റേഴ്‌സ് ബസിലിക്കയുടെ താഴെയായി സ്ഥിതി ചെയ്യുന്ന കല്ലറയാണിത്.

എന്നാല്‍, റോമിലെ തന്റെ പ്രിയപ്പെട്ടതും ഏറ്റവും കൂടുതല്‍ ആളുകള്‍ സന്ദര്‍ശിക്കുന്നതുമായ സാന്താ മരിയ മാഗിയോര്‍ ബസിലിക്കയില്‍ അന്ത്യവിശ്രമം കൊള്ളാനാണ് ആഗ്രഹിക്കുന്നതെന്ന് 2023ല്‍ നല്‍കിയ ഒരു അഭിമുഖത്തില്‍ ഫ്രാന്‍സീസ് മാര്‍പ്പാപ്പ പറഞ്ഞിരുന്നു.

ദുഃഖാചരണം എത്രദിവസം?

മാര്‍പ്പാപ്പയുടെ മരണശേഷം ദുഃഖാചരണം ഒമ്പത് ദിവസം നീണ്ടുനില്‍ക്കുമെന്ന് പൊളിറ്റിക്കോയിലെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഈ കാലയളവ് നോവെന്‍ഡിയേല്‍ എന്ന് അറിയപ്പെടുന്നു. ഇത് ഒരു പുരാതന റോമന്‍ ആചാരമാണ്.

ഈ കാലയളവില്‍ പതിവ് പാരമ്പര്യമനുസരിച്ച് പോപ്പിന്റെ മൃതദേഹം പേപ്പല്‍ വസ്ത്രങ്ങള്‍ ധരിപ്പിച്ച് പൊതുജനങ്ങള്‍ക്ക് കാണുന്നതിനായി സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ പ്രദര്‍ശിപ്പിക്കും. പലപ്പോഴും മാര്‍പ്പാപ്പമാരുടെ മൃതദേഹം എംബാം ചെയ്ത് സൂക്ഷിക്കാറുണ്ട്. ചിലരുടെ അവയവങ്ങള്‍ സംസ്‌കരിക്കുന്നതിന് മുമ്പായി നീക്കം ചെയ്യുകയും ചെയ്തിരുന്നു. റോമിലെ ട്രെവി ഫൗണ്ടന് സമീപമുള്ള ഒരു പള്ളിയില്‍ 2-ല്‍ പരം മാര്‍പ്പാപ്പമാരുടെ ഹൃദയങ്ങള്‍ മാര്‍ബിള്‍ കലശങ്ങളില്‍ സൂക്ഷിച്ചിട്ടുണ്ട്. അവ തിരുശേഷിപ്പുകളായി സംരക്ഷിച്ച് വരികയും ചെയ്യുന്നു.

ദുഃഖാചരണ കര്‍മ്മങ്ങള്‍ക്കും, സംസ്‌കാര ശുശ്രൂഷകള്‍ക്കും നേതൃത്വം നല്‍കുന്ന കര്‍ദ്ദിനാള്‍ കാമര്‍ലെംഗോ പുതിയ പോപ്പിനെ തിരഞ്ഞെടുക്കുന്നതിനുള്ള കോണ്‍ക്ലേവിന് തയ്യാറെടുപ്പുകള്‍ നടത്തുകയും ചെയ്യും.

കഴിഞ്ഞ വര്‍ഷം ഫ്രാന്‍സിസ് മാര്‍പ്പാപ്പ ശവസംസ്‌കാര ചടങ്ങുകള്‍ ലളിതമാക്കിയിരുന്നു. അതിനാല്‍ അദ്ദേഹത്തിന്റെ മരണശേഷം മൃതദേഹം പൊതുജനങ്ങള്‍ക്ക് ദര്‍ശനം നടത്താന്‍ സാധ്യതയുണ്ടോയെന്ന കാര്യത്തില്‍ സംശയമുണ്ട്.

പുതിയ മാര്‍പ്പാപ്പയുടെ തിരഞ്ഞെടുപ്പ്

മരണപ്പെട്ട മാര്‍പ്പാപ്പയുടെ ശവസംസ്‌കാര ചടങ്ങുകള്‍ പൂര്‍ത്തിയാക്കി ഏകദേശം മൂന്ന് ആഴ്ചകള്‍ക്ക് ശേഷം പുതിയ മാര്‍പ്പാപ്പയെ തിരഞ്ഞെടുക്കുന്നതിനുള്ള പ്രക്രിയ ആരംഭിക്കും. കോളേജ് ഓഫ് കാര്‍ഡിനല്‍സ് സിസ്‌റ്റൈന്‍ ചാപ്പലില്‍ ഒത്തുകൂടും. അതീവരഹസ്യമായാണ് ഇത് നടക്കുക. കഴിഞ്ഞ 700 വര്‍ഷമായി ഈ പാരമ്പര്യമാണ് പിന്തുടരുന്നത്.

പോപ്പിന്റെ സ്ഥാനത്തേക്ക് മത്സരിക്കുന്നവര്‍ പരസ്യമായി പ്രചാരണം നടത്തുന്നില്ല എന്നതാണ് ഇതില്‍ ശ്രദ്ധേയം. മറിച്ച് പൊതുവെ കര്‍ദിനാള്‍മാര്‍ എല്ലാവരും പോപ്പിന്റെ സ്ഥാനം വഹിക്കാന്‍ പ്രാപ്തരാണെന്നാണ് വത്തിക്കാന്‍ നിരീക്ഷകര്‍ കരുതുന്നത്.

ഒരു പോപ്പിന്റെ മരണത്തിന് പിന്നാലെ അല്ലെങ്കില്‍ ബനഡിക്ട് പതിനാറാമന്‍ പോപ്പിന്റെ രാജി പോലെയുള്ള അപൂര്‍വ്വസന്ദര്‍ഭങ്ങളില്‍ വത്തിക്കാന്‍ ഒരു പേപ്പല്‍ കോണ്‍ക്ലേവ് വിളിച്ചുകൂട്ടുകയാണ് ചെയ്യുക. അതില്‍ സഭയുടെ അടുത്ത തലവനെ തിരഞ്ഞെടുക്കുന്നതിനാല്‍ കോളേജ് ഓഫ് കാര്‍ഡിനല്‍സ് ഒത്തുചേരുന്നു.

2025 ജനുവരി 22ലെ കേണ്‍ക്ലേവിന്റെ നിയമങ്ങള്‍ പ്രകാരം 252 കര്‍ദ്ദിനാള്‍മാരില്‍ 138 പേരാണ് ഇലക്ടര്‍മാര്‍. 80 വയസ്സിന് താഴെയുള്ളവര്‍ക്ക് മാത്രമെ സിസ്റ്റൈന്‍ ചാപ്പലില്‍ നടക്കുന് രഹസ്യ ബാലറ്റില്‍ പങ്കെടുക്കാന്‍ അനുവാദമുള്ളൂ.

വോട്ടെടുപ്പ് ദിവസം മൈക്കലാഞ്ചലോ വരച്ച പ്രശസ്തമായ സീലിംഗുള്ള സിസ്റ്റൈല്‍ ചാപ്പല്‍ സീല്‍ചെയ്ത് പൂട്ടും. രഹസ്യ സത്യപ്രതിജ്ഞ ചെയ്ത കര്‍ദിനാള്‍മാരെ അകത്ത് പൂട്ടിയിടുകയും ചെയ്യും.

80 വയസ്സിന് താഴെ പ്രായമുള്ളവര്‍ക്ക് മാത്രമെ വോട്ട് ചെയ്യാനും അര്‍ഹതയുള്ളൂ. ഏകദേശം 120 പേര്‍ രഹസ്യമായി തങ്ങള്‍ തിരഞ്ഞെടുത്ത സ്ഥാനാര്‍ഥിക്ക് വോട്ട് ചെയ്യും. ഒരു ബാലറ്റില്‍ അവരുടെ പേര് എഴുതി ബലിപീഠത്തിന് മുകളില്‍വെച്ച പാത്രത്തില്‍ നിക്ഷേപിക്കും.

ഒരു സ്ഥാനാര്‍ഥിക്കും ആവശ്യമായ മൂന്നില്‍ രണ്ട് ഭൂരിപക്ഷം ലഭിച്ചില്ലെങ്കില്‍ മറ്റൊരു റൗണ്ട് വോട്ടെടുപ്പ് നടത്തും. ഒരു ദിവസം ഇങ്ങനെ നാല് റൗണ്ടുകള്‍ വരെ നടത്താം.

ബാലറ്റുകള്‍ എണ്ണിക്കഴിഞ്ഞാല്‍ വത്തിക്കാനിലെ അഗ്നിശമന സേനാംഗങ്ങള്‍ സിസ്റ്റൈന്‍ ചാപ്പലിലെ മുന്‍കൂട്ടി സ്ഥാപിച്ച സ്റ്റൗവില്‍ അവ കത്തിക്കും. രണ്ടാമത്തെ സ്റ്റൗവിലൂടെ ഒരു രാസവസ്തു കത്തിച്ച് അത് ചിമ്മിനിയിലൂടെ പുറത്ത് വിടുന്നു. ഇത് ഒരു അടയാളമാണ്. കറുത്തപുക വന്നാല്‍ പുതിയ മാര്‍പ്പാപ്പയെ തിരഞ്ഞെടുത്തിട്ടില്ല എന്നാണ് അര്‍ത്ഥം. വെളുത്തപുകവന്നാല്‍ പുതിയ മാര്‍പ്പാപ്പയെ തിരഞ്ഞെടുത്തു എന്നും.

പുതിയ മാര്‍പ്പാപ്പയെ തിരഞ്ഞെടുത്ത് കഴിഞ്ഞാല്‍

ഒരു മാര്‍പ്പാപ്പയെ തിരഞ്ഞെടുത്തു കഴിഞ്ഞാല്‍ കോളേജ് ഓഫ് കാര്‍ഡിനല്‍സില്‍നിന്നുള്ള ഒരു പ്രതിനിധി സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിലെ പ്രധാന ബാല്‍ക്കണിയില്‍ നിന്ന് താഴെയുള്ള ആയിരക്കണക്കിന് ആളുകളെ നോക്കി ''നമുക്കൊരു മാര്‍പ്പാപ്പയുണ്ടെന്ന്'' എന്ന് ലാറ്റിന്‍ ഭാഷയില്‍ പ്രഖ്യാപനം നടത്തും.

ഇതിന് ശേഷം പുതുതായി തിരഞ്ഞെടുക്കപ്പെട്ട മാര്‍പ്പാപ്പ, ഒരു വിശുദ്ധനെയോ മുന്‍ഗാമിയെയോ ബഹുമാനിക്കുന്ന ഒരു പേര് തിരഞ്ഞെടുത്ത് വെളുത്ത കസോക്ക് ധരിച്ച് പൊതുജനങ്ങള്‍ക്ക് മുന്നില്‍ തന്റെ കന്നി പ്രസംഗം നടത്താന്‍ ബാല്‍ക്കണിയിലേക്ക് ഇറങ്ങും

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'ഫ്രാൻസിസ് മാർപാപ്പയ്ക്ക് വിട ചൊല്ലാൻ ലോകം.. LIVE 🔘"

"'എവിടെ പ്രാർഥിച്ചിട്ടും കാര്യമില്ല ശിക്ഷിക്കപ്പെടും,നടന്നത് കോടാനു കോടികളുടെ കൊള്ള..!! '', Watch the video #crime

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !