പാലാ: പ്രശസ്ത ഡോക്ടര്‍ ഷാജു സെബാസ്റ്റ്യനെ വെള്ളിയാഴ്ച രാത്രി പാലായിലെ സ്വവസതിയില്‍ അസ്വഭാവിക നിലയില്‍ കണ്ടെത്തി. തുടർന്ന് അദ്ദേഹത്തെ പാലായിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിക്കുകയായിരുന്നു.
പാല ഈരാറ്റുപേട്ട റൂട്ടിലുള്ള സ്വന്തം ക്ലിനിക്കില്‍ വൈകുന്നേരങ്ങളില്‍ സ്ഥിരമായി രോഗികളെ പരിശോധിച്ചിരുന്നു. ഇന്നലെയും വൈകുന്നേരം വരെ ഡോക്ടര്‍ ക്ലിനിക്കില്‍ ഉണ്ടായിരുന്നു. ഇതിന് ശേഷമാണ് രാത്രി പാലാ ചെത്തിമറ്റത്തുള്ള തറവാട്ട് വീട്ടില്‍ ഏഴരയോടെ ഡോക്ടര്‍ അവശ നിലയില്‍ കണ്ടെത്തിയത്.
പാലായിലെ ഡോക്ടര്‍ ഷാജു സെബാസ്റ്റ്യന്റെ തൂങ്ങി മരണം ദുരൂഹതകൾ വിരൽ ചൂണ്ടുന്നത്, പിന്നില്‍ കുടുംബപ്രശ്നങ്ങളും സ്വത്ത് ഇടപാടുകളും എന്ന് സൂചന. നിലവില്‍ ഭാര്യയുമായി അകന്നു കഴിയുകയായിരുന്നു. വിവാഹ മോചന കേസും നിലവിലുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു.
ഇന്നലെ മരണപ്പെട്ട ഡോ. ഷാജു സെബാസ്റ്റിയന്റെ സംസ്കാരം പോസ്റ്റ്മാർട്ടം നടപടികൾക്ക് ശേഷം ഞായറാഴ്ച രാവിലെ 8 മണി മുതല്‍ പാലാക്കാടുള്ള വസതിയില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വയ്ക്കും. തുടര്‍ന്ന് വൈകിട്ട് നാലിന് പാലാക്കാട് പള്ളി സെമിത്തേരിയിൽ സംസ്കാര ശുശ്രുഷകൾ നടക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.