കാര്‍ഡിഫ്: യുകെ ക്നാനായ സമൂഹത്തിലെ ആദ്യകാല കുടിയേറ്റക്കാരായ തയ്യില്‍ ശ്രീ. തങ്കച്ചന്റെയും ശ്രീമതി. ബെസ്സിയുടെയും മകനായ ആശിഷ് തങ്കച്ചന് (35) റെഡിങ്ങില്‍ വച്ച് മരണത്തിന് കീഴടങ്ങി. കഴിഞ്ഞ രണ്ട് വര്‍ഷമായി ബ്രെയിന്‍ ട്യൂമര്‍ ബാധിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു.
ആശിഷ് വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമാണ്. റെഡ്ഡിങ്ങില്‍ അക്കൗണ്ടിംഗ് ജോലി ചെയ്യുന്ന മെറിന് ആണ് ഭാര്യ, മകന് ജൈടന്‍ (5). സഹോദരി ആഷ്ലി അയര്‍ലണ്ടില്‍ ഭര്‍ത്താവിനോടൊപ്പം താമസിക്കുന്നു.
കാര്‍ഡിഫിലെ യുവജനതക്ക് എപ്പോഴും ഒരു മാര്‍ഗദര്‍ശിയായിരുന്നു ആശിഷ്. ആശിഷ് ഒരു നല്ല ഡാന്‍സ് കൊറിയോഗ്രാഫര്‍ ആയിരുന്നു. ഏഷ്യാനെറ്റ് ഡാന്‍സ് ഷോയില്‍ പങ്കെടുത്തിരുന്നു. കാര്‍ഡിഫിലെ ആദ്യത്തെ ക്രിക്കറ്റ് ക്ലബ് ആയ കാര്‍ഡിഫ് കാമിയോസ് ക്രിക്കറ്റ് ക്ലബ്ബിന്റെ നേടും തൂണായിരുന്നു ആശിഷ്. അതുപോലെ ആശിഷ് വളരെ നല്ല ഒരു നമ്പര്‍ വണ്‍ ബാഡ്മിന്റണ്‍ കളിക്കാരന് കൂടിയായിരുന്നു. ദേശീയതലത്തില്‍ വളരെയേറെ ബാഡ്മിന്റണ്‍ മത്സരങ്ങളില്‍ ചാമ്പ്യന്‍ ആയിരുന്നു. ക്നാനായ കത്തോലിക്കാ സമൂഹത്തിലെ അംഗങ്ങളാണ് ആശിഷും കുടുംബവും. സംസ്കാര ശുശ്രുഷകൾ പിന്നീട് നടക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.