ഭരണഘടനാ വിരുദ്ധമായ വഖഫ് ഭേദഗതി നിയമത്തിനെതിരെ ജനലക്ഷങ്ങളെ അണിനിരത്തുന്ന പ്രക്ഷോഭവുമായി മുസ്ലിംലീഗ്. 16ന് ബുധനാഴ്ച കോഴിക്കോട് കടപ്പുറത്ത് നടക്കുന്ന മഹാറാലിയിലേക്ക് ജില്ലകളില്‍നിന്ന് ലഭിക്കുന്ന വിവരങ്ങളനുസരിച്ച് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നായി ലക്ഷങ്ങള്‍ ഒഴുകിയെത്തും.
ഭരണഘടന രാജ്യത്തെ പൗരന്മാര്ക്ക് ഉറപ്പ് നല്കുന്ന മത സ്വാതന്ത്ര്യത്തിന്റെ കടയ്ക്കല്‍ കത്തി വെച്ചുകൊണ്ടാണ് ഭൂരിപക്ഷത്തിന്റെ തിണ്ണമിടുക്ക് ഉപയോഗിച്ച് കേന്ദ്ര സര്‍ക്കാര്‍ വഖഫ് ഭേദഗതി നിയമം പാര്‍ലിമെന്റില്‍ പാസ്സാക്കിയത്. ജനത്തെ മതത്തിന്റെ പേരില്‍ ഭിന്നിപ്പാക്കാനും മുസ്ലിംകളുടെ അവകാശങ്ങളെ ഹനിക്കാനും ലക്ഷ്യമിട്ട് നടത്തിയ ഈ നിയമ നിര്‍മ്മാണത്തെ പ്രതിപക്ഷം കരുത്തോടെ നേരിട്ടെങ്കിലും ഇരുസഭകളും ബില്‍ പാസ്സാക്കി രാഷ്ട്രപതി ഒപ്പുവെച്ചതോടെ വഖഫ് ഭേദഗതി നിയമമായി മാറിയിരിക്കുകയാണ്.രാജ്യത്തെമ്പാടും ഈ കരിനിയമത്തിനെതിരെ ശക്തമായ പ്രതിഷേധം അലയടിക്കുകയാണ്. മതേതര കക്ഷികളെല്ലാം ഒറ്റക്കെട്ടായാണ് വഖഫ് ഭേദഗതി നിയമത്തെ എതിര്‍ക്കുന്നത്. കേന്ദ്രത്തിന്റെ സ്വേച്ഛാധിപത്യ നയത്തിനെതിരെ ശക്തമായ ജനകീയ പ്രതിഷേധത്തിനാണ് മുസ്ലിംലീഗ് ഒരുങ്ങുന്നത്വൈകുന്നേരം 3 മണിക്ക് ആരംഭിക്കുന്ന മഹാറാലി വിജയിപ്പിക്കുന്നതിന് സംസ്ഥാനത്തെമ്പാടും വിപുലമായ ഒരുക്കങ്ങളാണ് നടന്നുവരുന്നത്. റാലി വിജയിപ്പിക്കുന്നതിന് 14ന് മണ്ഡലം ഭാരവാഹികള്‍ ശാഖകളില്‍ പര്യടനം നടത്തും.15ന് മണ്ഡലം തലങ്ങളില്‍ വാഹന പര്യടനവും ശാഖാതലങ്ങളില്‍ വിളംബര ജാഥകളും നടക്കും. മുന്നൊരുക്കങ്ങളുടെ ഭാഗമായി കോഴിക്കോട് ലീഗ് ഹൗസില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. പി.എം.എ സലാമിന്റെ അധ്യക്ഷതയില്‍ യോഗം ചേര്ന്നുമുസ്ലിംലീഗ് നിയമസഭാ പാര്‍ട്ടി ഉപനേതാവ് ഡോ. എം.കെ മുനീര്‍, മുസ്ലിംലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് ഉമര്‍ പാണ്ടികശാല, കോഴിക്കോട് ജില്ലാ പ്രസിഡന്റ് എം.എ റസാഖ് മാസ്റ്റര്‍, ജനറല്‍ സെക്രട്ടറി ടി.ടി ഇസ്മയില്‍, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ്, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എന്‍.സി അബൂബക്കര്‍, സി.പി.എ അസീസ് തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.സംസ്ഥാന വൈസ് പ്രസിഡന്റ് എം.സി മായിന്‍ ഹാജി സ്വാഗതവും മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി പാറക്കല്‍ അബ്ദുല്ല നന്ദിയും പറഞ്ഞു.വഖഫ് ഭേദഗതി നിയമത്തിനെതിരെ ജനലക്ഷങ്ങളെ അണിനിരത്തുന്ന പ്രക്ഷോഭവുമായി മുസ്ലിംലീഗ്.
0
വെള്ളിയാഴ്ച, ഏപ്രിൽ 11, 2025
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.