കാസര്‍കോട് ഗവണ്മെന്റ് യു.പി സ്കൂളില്‍ പി.എസ്.എസി പരീക്ഷ എഴുതാന്‍ എത്തിയ ഉദ്യോഗാര്‍ഥിയില്‍ നിന്ന് ഹാള്‍ടിക്കറ്റ് കൊത്തിയെടുത്ത് ഒരു പരുന്ത് ജനാലയിലൂടെ പുറത്തേക്ക് പറന്നു. പരീക്ഷ തുടങ്ങാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ പരുന്തിന്റെ പ്രവര്‍ത്തിയില്‍ ഉദ്യോഗാര്‍ഥികളാകെ അമ്പരന്നിരുന്നു.
എന്നാല്‍ തട്ടിയെടുത്ത ഹാള്‍ ടിക്കറ്റുമായി പരുന്ത് ജനലിലാണ് നിലയുറപ്പിച്ചത്. ഹാള്‍ടിക്കറ്റില്ലാതെ പി.എസ്.എസി പരീക്ഷ എഴുതാന്‍ അനുവാദം ലഭിക്കില്ല. എല്ലാ പ്രതീക്ഷകളും നഷ്ടപ്പെട്ടിരിക്കുമ്പോള്‍ എല്ലാവരെയും അത്ഭുതപ്പെടുത്തി പരുന്ത് ഹാള്‍ ടിക്കറ്റ് തിരികെ കൊണ്ടു വച്ചു.ഉദ്യോഗാര്‍ഥി പരീക്ഷ എഴുതി മടങ്ങുകയും ചെയ്തു. എന്തായാലും സംഭവത്തിന്റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ ചര്‍ച്ചയായിരിക്കുകയാണ്.പി.എസ്.എസി പരീക്ഷ എഴുതാന്‍ എത്തിയ ഉദ്യോഗാര്‍ഥിയില്‍ നിന്ന് ഹാള്‍ടിക്കറ്റ് കൊത്തിയെടുത്ത് പരുന്ത്.
0
വെള്ളിയാഴ്ച, ഏപ്രിൽ 11, 2025
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.