ചാലിശ്ശേരി: കുടുംബ പ്രശ്‌നത്തെ തുടർന്നുണ്ടായ മനോവിഷമത്തിൽ യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. എടപ്പാൾ നടുവട്ടം കാലടിത്തറ സ്വദേശി ഷൈബു (36)നെയാണ് ചാലിശ്ശേരി പഞ്ചായത്തിലെ പാലക്കൽ പീടികയിൽ സ്ഥിതിചെയ്യുന്ന സ്വകാര്യ വ്യക്തിയുടെ കോട്ടേഴ്സിലെ കിണറ്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
വ്യാഴാഴ്ച്‌ച രാത്രി ഷൈബു പാലക്കൽ പീടികയിലുള്ള ഭാര്യവീട്ടിൽ എത്തുകയും ഭാര്യയെ തന്റെ വീട്ടിലേക്ക് വരാൻ ആവശ്യപ്പെടുകയും ആവശ്യം ഭാര്യ നിരസിക്കുകയും ചെയ്‌തിരുന്നു. അതേസമയം ഷൈബു സ്കൂട്ടറിൽ ശേഖരിച്ചിരുന്ന ഇന്ധനം തന്റെ ദേഹത്ത് ഒഴിച്ച് കത്തിക്കുകയായിരുന്നു. തുടർന്ന് വീട്ടിലുള്ളവർ ചേർന്ന് ദേഹത്ത് വെള്ളം ഒഴിച്ച് ആത്മഹത്യ ശ്രമത്തിൽ നിന്നും പിന്തിരിപ്പിക്കുകയും ചെയ്‌തു.പിന്നീട് ഷൈബു അവിടെനിന്ന് സ്‌കൂട്ടറിൽ പോവുകയും അദ്ദേഹത്തെ അന്വേഷിച്ചിറങ്ങിയ ഭാര്യ സുഹൃത്തുക്കളാണ് ശൈബുവിനെ പാലക്കൽ പീടികയിലെ ഗെയിൽ ഓഫീസിന് സമീപത്തുള്ള സ്വകാര്യ വ്യക്തിയുടെ കോട്ടേഴ്സിലെ കിണറ്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ ചാലിശ്ശേരി പോലീസ് അന്വേഷണം ആരംഭിച്ചയുവാവിനെ കിണറ്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.
0
വെള്ളിയാഴ്ച, ഏപ്രിൽ 04, 2025
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.