എം സി റോഡിൽ കോട്ടയം നാട്ടകം പോളിടെക്നിക് കോളജിന് മുന്നിൽ ജീപ്പും ലോറിയും കുട്ടിയിടിച്ച് രണ്ട് പേർ മരിച്ചു. അപകടത്തിൽ മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേറ്റു. ജീപ്പിന്‍റെ മുന്‍വശത്ത് ഇരുന്ന രണ്ട് പേരാണ് മരണപ്പെട്ടത്.
ഉറങ്ങി പോയതാകും അപകട കാരണമെന്നാണ് വിവരം. ജീപ്പ് ഡ്രൈവർ തൊടുപുഴ മണക്കാട് സ്വദേശിയാണ്, എന്നാണ് ലഭിച്ച വിവരം. മരിച്ച മറ്റൊരാൾ തമിഴ്നാട് സ്വദേശിയാണ്. വാഹനത്തിലുണ്ടായിരുന്ന രണ്ട് അസം സ്വദേശികളെയും കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചിട്ടുണ്ട്.ബാംഗ്ലൂരിൽ നിന്നും പള്ളത്തേയ്ക്ക് വരികയായിരുന്ന വി ആർ എൽ ലോജിസ്റ്റിക്ക്സിൻ്റെ ലോറി ആണ് അപകടത്തിൽപ്പെട്ടത്. ഇന്ന് (ചൊവ്വാഴ്ച) പുലർച്ചെ മൂന്നരയോടെ നാട്ടകം പോളി ടെക്നിക് കോളജിന് മുന്നിലായിരുന്നു അപകടം. കോട്ടയം ഭാഗത്ത് നിന്നും എത്തിയ ലോറിയിൽ എതിർ ദിശയിൽ നിന്നും എത്തിയ പിക്കപ്പ് ലോറി ഇടിയ്ക്കുകയായിരുന്നു.ദിശ തെറ്റി കയറി വന്ന ജീപ്പ് ലോറിയുടെ മുന്നിൽ ഇടിച്ച് മുൻ ഭാഗം പൂർണമായും തകർന്നു. ഓടിക്കുടിയ നാട്ടുകാർ ചേർന്ന് ജീപ്പ് വെട്ടിപ്പൊളിച്ചാണ് ജീപ്പിനുള്ളിൽ നിന്ന് ആളുകളെ പുറത്ത് എടുത്തത്. ഇൻ്റീരിയർ വർക്ക് എടുത്ത് ജോലി ചെയ്യുന്ന ജീവനക്കാരാണ് ജീപ്പിനുള്ളിൽ ഉണ്ടായിരുന്നതെന്നാണ് വിവരം.അപകടത്തെ തുടർന്ന് റോഡിൽ കുടുങ്ങിയ ലോറിയും ജീപ്പും ക്രെയിൻ ഉപയോഗിച്ചാണ് റോഡിൽ നിന്ന് നീക്കിയത്. റോഡിൽ വീണ ഓയിലും ഡീസലും കോട്ടയം യൂണിറ്റിൽ നിന്നുള്ള അഗ്നിരക്ഷാ സേനാ സംഘം കഴുകി വൃത്തിയാക്കി.കോട്ടയം നാട്ടകത്ത് ജീപ്പ് ലോറിയിലേക്ക് ഇടിച്ചുകയറി രണ്ട് മരണം. മൂന്ന് പേര്‍ക്ക് പരുക്ക്.
0
ചൊവ്വാഴ്ച, ഏപ്രിൽ 08, 2025
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.