തൃശൂര്‍: വയോധികയെ വെട്ടി പരിക്കേല്പിച്ച കേസില്‍ രാഗേഷ് (37) അറസ്റ്റില്‍.
ഇയാള്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്. പെരിങ്ങോട്ടുകര സ്വദേശി ആദിത്യകൃഷ്ണയെ വീട്ടില്‍ കയറി ആക്രമിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ബന്ധുവായ ലീലയ്ക്ക് വെട്ടേറ്റത്. രാഗേഷിന്റെ സംഘത്തിലെ അംഗങ്ങളെ ആദിത്യ കൃഷ്ണ തെറി പറഞ്ഞതിനുള്ള വൈരാഗ്യം തീര്‍ക്കുന്നതിനായിരുന്നു ആക്രമണം.ഷാജഹാന് (30), ശ്രീബിന് (23) എന്നിവര്‍ മാര്‍ച്ച് 17നാണ് മാരകായുധങ്ങളുമായി സൗമ്യയുടെ വീട്ടുമുറ്റത്തേക്ക് അതിക്രമിച്ചു കയറിയത്. ആദിത്യകൃഷ്ണയുടെ അമ്മ സൗമ്യയുടെ വല്ല്യമ്മയായ ലീല എന്താണ് ബഹളം വയ്ക്കുന്നതെന്ന് ചോദിച്ചപ്പോള്‍ ഷാജഹാന് വടിവാള്‍ കൊണ്ട് ലീലയുടെ ഇടത് കൈപ്പത്തിയുടെ മുകളിലായി വെട്ടുകയായിരുന്നു. പ്രതികളെ രക്ഷപ്പെടാന്‍ സഹായിച്ചതിന് ചാഴൂര്‍ സ്വദേശികളായ അഖില്‍, ഹരികൃഷ്ണന് എന്നിവരെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.![]() |
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.