ചെങ്ങന്നൂർ : കൊല്ലം - തേനി ദേശീയ പാതയുടെ വീതി വർദ്ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ചെങ്ങന്നൂരിൽ ബൈപ്പാസ് ഹൈവേ യാഥാർത്ഥ്യമാക്കുക,പൈതൃക നഗരത്തെ ഇല്ലാതാക്കരുത് എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് നഗരത്തിലെ വ്യാപാരികൾ അനിശ്ചിത സമരത്തിലേക്ക് നീങ്ങുകയാണെന്ന് വ്യാപാരി വ്യവസായി സംഘടന നേതാക്കൾ അറിയിച്ചു.
കൊല്ലം തേനി ദേശീയപാത നിർദിഷ്ട രൂപത്തിൽ നടത്തുകയാണെങ്കിൽ. ചെങ്ങന്നൂരിലെ ആയിരക്കണക്കിന് വരുന്ന വ്യാപാരികളുടെയും ജീവനക്കാരുടെയും ജീവിതമാർഗം പൂർണ്ണമായും അവസാനിക്കും നിലവിലുള്ള ഹൈവേ നിർമ്മാണത്തിന്റെ രൂപരേഖയിൽ 24 മീറ്റർ കൂടി വീതി വർധിപ്പിക്കുന്ന സാഹചര്യത്തിൽ നിർദിഷ്ട ഹൈവേ ചെങ്ങന്നൂർ നഗരത്തിലൂടെ കടന്നു പോകുമ്പോൾ എല്ലാ വ്യാപാര സ്ഥാപനങ്ങളും പൂർണ്ണമായോ ഭാഗികമായോ പൊളിച്ചു നീക്കേണ്ടി വരും.നിർമ്മാണ പ്രവർത്തനങ്ങൾക്ക് വരുന്ന കാലതാമസം ടൗണിലെ മറ്റു പ്രദേശങ്ങളിൽഉള്ള വ്യാപാര സ്ഥാപനങ്ങളെ കൂടി കാര്യമായി ബാധിക്കപ്പെടും. വ്യാപാരം നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന ചെങ്ങന്നൂരിലെ വ്യാപാര വാണിജ്യരംഗം പൂർണ്ണമായും നിലച്ചുപോകുമെന്ന തിരിച്ചറിവോടുകൂടി നിർദിഷ്ട ഹൈവേ വികസനത്തിൽ നഗരത്തെ പൂർണമായും ഒഴിവാക്കിക്കൊണ്ട് നിർമ്മിക്കേണ്ടത് അനിവാര്യമാണ്.നിലവിലെ സാഹചര്യത്തിൽ ബൈപ്പാസ് സംവിധാനം കണ്ടെത്തിക്കൊണ്ട് ഹൈവേ കടന്നു പോകാൻ കഴിയുന്ന സ്ഥിതിയുള്ളപ്പോൾ അതിനുള്ള ശ്രമം ദേശീയ പാത അതോറിറ്റിയുടെ ഭാഗത്തുനിന്ന് ഉണ്ടാകേണ്ടതുണ്ട്. ചെങ്ങന്നൂർ നഗരം കൂടുതൽ വികസനം ആകുന്നതിനു ബൈപ്പാസ് ഹൈവേ ഉപകാരപ്പെടും.ഈ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് വ്യാപാരി വ്യവസായി സമിതി, വ്യാപാരി വ്യവസായി ഏകോപന സമിതി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ഇന്ന് (വെള്ളി )പകൽ മൂന്നിന് ചെങ്ങന്നൂർ ലയൺസ് ക്ലബ് ഹാളിൽ നടക്കുന്ന കൺവൻഷനിൽ ഭാവി പരിപാടികൾ തീരുമാനിക്കും.വ്യാപാരി വ്യവസായി സമിതി ഏരിയ പ്രസിഡൻ്റ് കെ.പി. മുരുകേശ് , സെക്രട്ടറി സതീഷ് കെ .നായർ , വ്യാപാരി വ്യവസായി ഏകോപന സമിതി ചെങ്ങന്നൂർ പ്രസിഡൻ്റ് ജേക്കബ്ബ് വി.സഖറിയ, സെക്രട്ടറി രഞ്ജിത്ത് ഖാദി എന്നിവർ അറിയിച്ചു .കൊല്ലം - തേനി ദേശീയ പാതയുടെ വീതി വർദ്ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ചെങ്ങന്നൂർ നഗരമധ്യത്തിലൂടെ റോഡ് വികസനം വന്നാൽ പ്രതികൂലമായി ബാധിക്കാമെന്ന് വ്യാപാരികൾ.
0
വെള്ളിയാഴ്ച, ഏപ്രിൽ 11, 2025
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.