ആലപ്പുഴ : മുഖ്യമന്ത്രി പങ്കെടുക്കുന്ന കേരള പുലയ മഹാസഭയുടെ സമ്മേളനത്തെ തുടർന്ന് ആലപ്പുഴ ബീച്ചിലെ കടകൾ വെള്ളിയാഴ്ച അടച്ചിടണമെന്ന് നിർദേശവുമായി പൊലീസ്.
സുരക്ഷയുടെ ഭാഗമായാണ് നടപടിയെന്ന് കട ഉടമകൾക്കുള്ള അറിയിപ്പിൽ പോലീസ് വ്യക്തമാക്കുന്നു. കെപിഎംഎസ് സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചുള്ള പൊതുസമ്മേളനത്തിലാണ് മുഖ്യമന്ത്രി പങ്കെടുക്കുന്നത്. വൈകിട്ട് ആറ് മണിക്കാണ് പരിപാടി നടക്കുന്നത്.നടപടിയിൽ പ്രതിഷേധവുമായി ആലപ്പുഴ ബീച്ച് വർക്കേഴ്സ് കോൺഗ്രസ് ഐഎൻടിയുസി രംഗത്തെത്തി. കച്ചവടക്കാരെ ദ്രോഹിക്കുന്ന സമീപനമാണിതെന്നു ആലപ്പുഴ ബീച്ച് വർക്കേഴ്സ് കോൺഗ്രസ് പ്രതികരിച്ചു. തീരുമാനത്തിൽ നിന്ന് പിന്മാറണമെന്നും ഇവർ ആവശ്യപ്പെട്ടു.ആലപ്പുഴ ബീച്ചിലെ കടകൾ ഇന്ന് അടച്ചിടണമെന്ന് പോലീസ് നിർദേശം.
0
വെള്ളിയാഴ്ച, ഏപ്രിൽ 11, 2025
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.