വെങ്ങിനിക്കരയുടെ അഭിമാനം; പ്രാദേശിക പ്രതിഭകളെ ആദരിച്ച് ഗ്രാമകൂട്ടായ്മ. വെങ്ങിന്നിക്കര: വെങ്ങിനിക്കര ഗ്രാമകൂട്ടായ്മയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കപ്പെട്ട അനുമോദന ചടങ്ങ് ഗ്രാമത്തിലെ പ്രതിഭകൾക്ക് ആദരമൊരുക്കി.
ശ്രേഷ്ഠതയുടെയും കൂട്ടായ്മയുടെയും മനോഹരമായ ഒത്തുചേരലായി മാറിയ ചടങ്ങിൽ, വിവിധ മേഖലകളിൽ മികച്ച പ്രകടനം കാഴ്ചവെച്ച വ്യക്തികളെ ഗ്രാമം ഒന്നടങ്കം അഭിനന്ദിച്ചു.വെങ്ങിനിക്കര ഗ്രാമകൂട്ടായ്മയുടെ ചരിത്രത്തിലെ ഒരു സുപ്രധാന ഏടായി മാറിയ ഈ പരിപാടിയിൽ, വിദ്യാഭ്യാസം, കായികം, സംസ്കാരം തുടങ്ങിയ രംഗങ്ങളിൽ തങ്ങളുടെ കഴിവ് തെളിയിച്ച് സമൂഹത്തിന് അഭിമാനമയ നിരവധി പേരെ ആദരിച്ചു.
കേരള ആരോഗ്യ സർവ്വകലാശാലയിൽ നിന്ന് MBBS - Ms-ENT ബിരുദം ഒന്നാംറാങ്ക് കരസ്ഥമാക്കിയ Dr. നിഹാരികയേ, കേരളാ ടീച്ചർ എലിജിബിലിറ്റി ടെസ്റ്റിൽ (K-tet) മികച്ച മാർക്കോടുകൂടി വിജയിച്ച ഗോപികാ രാജീവിനേയും കായികരംഗത്ത്, ഗോവയിൽ നടന്ന യോഗാസന ചാമ്പ്യൻഷിപ്പിൽ വെള്ളി മെഡൽ നേടിയ യുവ താരങ്ങളായ കൃഷ്ണ അരുൺ (ശ്രീ അരുണിന്റെയും , ശ്രീലക്ഷ്മി സുരേഷ്, പാർവതി സന്തോഷ് എന്നിവരെ അവരുടെ മികച്ച പ്രകടനത്തിന് ആദരിച്ചു.തുടർന്ന് ജൂനിയർ ആൺകുട്ടികളുടെ ക്രിക്കറ്റ് മൽസരത്തിൽ വിവിധ കാറ്റഗറികളിൽ ജില്ലാതലത്തിലും സംസ്ഥാന തലത്തിലും ഇടം നേടിയഋത്വിക് രാജേഷ് തുടങ്ങിയവരെ ഗ്രാമംകൂട്ടായ്മ മൊമൻ്റോ നൽകിആദരിച്ചു.
ഈ വര്ഷം അന്തരിച്ച നാട്ടുകാർക്കായി മൗനം ആചരിച്ചുകൊണ്ട് ആരംഭിച്ച പരിപാടിയിൽ ഗ്രാമകൂട്ടായ്മ സെക്രട്ടറി ശ്രീ രാജീവ് മക്കോത്ത് സ്വാഗതം ആശംസിച്ചു. തുടർന്ന് ഗ്രാമകൂട്ടായ്മ പ്രസിഡൻ്റ് ശ്രീമതി. ഐവി ടീച്ചർ അധ്യക്ഷത വഹിക്കുകയും, വാർഡ് മെമ്പർ പ്രകാശൻ തട്ടാരവള്ളപ്പിൽ അവാർഡ് ജേതാക്കൾക്കുള്ള മെമൻ്റോ വിതരണം ഉദ്ഘാടനം ചെയ്യുകയും ചെയ്തു.വൈസ് പ്രസിഡൻ്റ് ശ്രീ പി.വി. വാസുദേവൻ മാസ്റ്റർ, ജോയിൻ്റ് സെക്രട്ടറി ശ്രീമതി. ഗീത ടീച്ചർ എന്നിവർ അവാർഡ് ജേതാക്കൾക്ക് തങ്ങളുടെ അഭിനന്ദനങ്ങൾ അറിയിച്ചു.
കമ്മിറ്റി അംഗങ്ങളായ ശ്രീമതി. ഐവി ടീച്ചർ, ശ്രീ പ്രകാശൻ ടി.വി., ശ്രീ പി.വി. വാസുദേവൻ മാസ്റ്റർ, ശ്രീമതി. ഗീത ടീച്ചർ, ശ്രീ മുരളി കെ.പി., ശ്രീ സേതുമാധവൻ, ശ്രീമതി. മഞ്ജു സുരേന്ദ്രൻ, ശ്രീമതി. ഇന്ദിര കെ., ശ്രീ നാരായണൻ കെ., ശ്രീ ബാബു സി.വി., ശ്രീമതി. ശ്രീദേവി, അർജുൻ പ്രകാശ്, അഭിലാഷ് എന്നിവരുടെ സജീവമായ പങ്കാളിത്തം പരിപാടിയെ കൂടുതൽ മനോഹരമാക്കി.
സമൂഹത്തിന്റെ ഐക്യവും അഭിമാനവും വിളിച്ചോതുന്ന ഈ അവിസ്മരണീയമായ ചടങ്ങ് നന്ദി പ്രകാശനത്തോടെ സമാപിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.