1.63 ലക്ഷം സൂക്ഷ്മസംരംഭങ്ങൾ, 3.23 ലക്ഷം പേർക്ക് തൊഴിൽ, വീട്ടമ്മമാരെ സംരംഭകരാക്കിയ കുടുംബശ്രീ മാജിക്ക് മലയാളി സ്ത്രീത്വത്തിന്റെ ശാക്തീകരണത്തിന്റെ കൂടി അടയാളമാണ്.
ന്യൂട്രിമിക്സും ഹരിതകർമ്മ സേനയും തുടങ്ങി കൊച്ചിൻ മെട്രോയിലും വിമാനത്താവളങ്ങളിലും പോലും കുടുംബശ്രീയുടെ സാന്നിധ്യമുണ്ട്. 1998 ൽ ഇ കെ നായനാർ സർക്കാർ ആരംഭിച്ച കുടുംബശ്രീ പ്രസ്ഥാനത്തെ വെറുമൊരു സമ്പാദ്യപദ്ധതി എന്നതിനപ്പുറം, സംരംഭക പ്രവർത്തനത്തിലേക്ക് സജീവമായി ഇറക്കിയത് 2016 മുതലുള്ള ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരുകളാണ്.സംസ്ഥാനത്തെ അംഗന്‍വാടികളിൽ വിതരണം ചെയ്യുന്ന അമൃതം ന്യൂട്രിമിക്‌സ് തയ്യാറാക്കി നല്‍കുന്നത് കുടുംബശ്രീയുടെ കീഴിലുള്ള 241 യൂണിറ്റുകളാണ്. 1680 വനിതകളാണ് ഈ രംഗത്ത് തൊഴിലെടുക്കുന്നത്. കെട്ടിട നിര്‍മ്മാണം, സിമന്റ് കട്ട നിര്‍മ്മാണം, ഡ്രൈവിഗ് സ്‌കൂള്‍, മാര്യേജ് ബ്യൂറോ, ഹൗസ് കീപ്പിങ്ങ് തുടങ്ങി കുടുംബശ്രീ കൈവെക്കാത്ത സംരംഭക മേഖലകൾ അപൂർവം.
10 ജില്ലകളില്‍ കഫേ കുടുംബശ്രീ പ്രീമിയം റെസ്റ്റോറന്റുകള്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. കെയര്‍ എക്കണോമിയിലെ തൊഴിലവസരങ്ങള്‍ ഉപയോഗപ്പെടുത്താനുള്ള കെ 4 കെയര്‍ പദ്ധതിയും സൂക്ഷ്മ സംരംഭ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നടപ്പിലാക്കി വരുന്നു.കുടുംബശ്രീ എന്ന കേരളത്തിന്റെ അഭിമാന പദ്ധതി കൂടുതൽ കരുത്തോടെ മുന്നോട്ടു കുതിക്കുകയാണ്. നവകേരളം_പുതുവഴികൾ
.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.