എടപ്പാൾ : കാശ്മീരിലെ പഹൽഗാം ഭീകരാക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ട സഹോദരങ്ങൾക്ക് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് ഭാരതീയ ജനത പാർട്ടി തവനൂർ മണ്ഡലം കമ്മിറ്റി എടപ്പാളിൽ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു.
ഭാരതത്തിലെ മുഴുവൻ ജനങ്ങളും തീവ്രവാദം ഇല്ലാതാക്കുന്നതിനു വേണ്ടി പ്രതിജ്ഞ എടുക്കണമെന്നും രാജ്യത്ത് സമാധാന അന്തരീക്ഷം നിലനിർത്താൻ ഭരണകൂടത്തിനൊപ്പം ചേർന്ന് പ്രവർത്തിക്കണമെന്നും ബിജെപി തവനൂർ മണ്ഡലം കമ്മിറ്റി അഭിപ്രായപ്പെട്ടു.തവനൂർ മണ്ഡലം പ്രസിഡണ്ട് പി പി സുജീഷ് അധ്യക്ഷത വഹിച്ചു, ജില്ലാ ജനറൽ സെക്രട്ടറി പി സി നാരായണൻ ഉദ്ഘാടനം ചെയ്തു, സംസ്ഥാന കൗൺസിൽ അംഗങ്ങളായ കെ പി രവീന്ദ്രൻ, വി ടി ജയപ്രകാശൻ മാസ്റ്റർ, ജില്ലാ സെക്രട്ടറി കെ പി സുബ്രഹ്മണ്യൻ, മണ്ഡലം ജനറൽ സെക്രട്ടറിമാരായ എം നടരാജൻ റെജി കാലടി, പി കെ സുരേഷ് ബാബു, പ്രജിത്ത് കവുപ്ര, സതീശൻ കാലടി , അശോകൻ കെ വി , ഉണ്ണികൃഷ്ണൻ പയ്യങ്ങാട്ടിൽ എന്നിവർ സംസാരിച്ചു.പഹൽഗാം ഭീകരാക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ട സഹോദരങ്ങൾക്ക് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് ഭാരതീയ ജനത പാർട്ടി തവനൂർ മണ്ഡലം കമ്മിറ്റി എടപ്പാളിൽ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു.
0
വ്യാഴാഴ്ച, ഏപ്രിൽ 24, 2025
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.