പാലാ : നൂറ് കണക്കിന് കണ്ഠങ്ങളിൽ ഉയർന്ന ദേവീ സ്തുതികളോടെ ഭക്തി സാന്ദ്രമായ അന്തരീക്ഷത്തിൽ പേണ്ടാനം വയൽ ശ്രീബാലഭദ്ര ക്ഷേത്രത്തിലെ തിരുവുൽസവം ആരംഭിച്ചു.ഇന്നലെ രാവിലെ അഞ്ചിന് നിർമ്മാല്യ ദർശനവും ,ഗണപതി ഹോമവും ൭ഉണ്ടായിരുന്നു .6.30 നു ഉഷപൂജ നടന്നു.
എട്ടിന് നവകം ,പഞ്ചഗവ്യകലശപൂജ യും 10 നു നടന്ന കലശാഭിഷേക പൂജയിൽ നൂറുകണക്കിന് ഭക്ത ജനങ്ങൾ പങ്കെടുത്തു.ഉച്ചയ്ക്ക് 12 നു പ്രസാദം ഊട്ട് നടക്കും .ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ വടക്കുപുറം ശശിധരൻ താന്ത്രികളും ;മേൽശാന്തി മുകേഷശാന്തിയുടെയുംമുഖ്യ കാർമികത്വത്തിലാണ് പൂജാദി കർമ്മങ്ങൾ നടന്നു കൊണ്ടിരിക്കുന്നത്.പേണ്ടാനം വയൽ ശ്രീബാലഭദ്ര ക്ഷേത്രത്തിലെ തിരു ഉത്സവത്തിന് തുടക്കമായി.
0
വ്യാഴാഴ്ച, ഏപ്രിൽ 24, 2025
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.