ബെംഗളൂരൂ ∙ മുഡ ഭൂമിയിടപാട് കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിൽ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്കും, ഭാര്യ ബി.എം.പാർവതിക്കും കർണാടക ഹൈക്കോടതി നോട്ടിസ് അയച്ചു. ലോകായുക്തയിൽ നിന്നു കേസ് സിബിഐക്ക് കൈമാറണമെന്ന ആവശ്യം തള്ളിയ ഉത്തരവിനെതിരെ വിവരാവകാശ പ്രവർത്തക സ്നേഹമയി കൃഷ്ണ സമർപ്പിച്ച അപ്പീലിലാണ് നടപടി.
ഏപ്രിൽ 28നു നോട്ടിസിന് മറുപടി നൽകണം. അന്നേ ദിവസം കേസ് കോടതി പരിഗണിക്കും.വാദം കേൾക്കുന്നതിനിടെ സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ നൽകുന്ന അപ്പീൽ ആർട്ടിക്കിൾ 226 പ്രകാരം നിലനിൽക്കുമോ എന്ന് ഡിവിഷൻ ബെഞ്ച് ചോദിച്ചു. ലോകായുക്ത അന്വേഷണം പക്ഷപാതപരമോ ദുരുദ്ദേശ്യത്തോടെയോ അല്ലെന്ന് ചൂണ്ടിക്കാണിച്ച് സമർപ്പിച്ച ഹര്‍ജി ഫെബ്രുവരി ഏഴിന് കോടതി തള്ളിയിരുന്നു.സിദ്ധരാമയ്യയുടെ ഭാര്യ ബി.എം. പാർവതി, മൈസൂർ അർബൻ ഡവലപ്മെന്റ് അതോറിറ്റിയുടെ (മുഡ) ഭൂമി അനധികൃതമായി കയ്യടക്കി എന്നതാണ് ആരോപണം. സിദ്ധരാമയ്യയുടെ ഭാര്യയ്ക്ക് മൈസൂരുവിൽ ഭൂമി അനുവദിച്ചത് നിയമവിരുദ്ധമാണെന്നും ഇത് ഖജനാവിന് 45 കോടി രൂപയുടെ നഷ്ടമുണ്ടാക്കിയെന്നും മലയാളിയായ ഏബ്രഹാം ജൂലൈയിൽ ലോകായുക്തയിൽ പരാതി നൽകിയിരുന്നുമുഡ ഭൂമിയിടപാട് കേസിൽ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്കും, ഭാര്യ ബി.എം.പാർവതിക്കും കർണാടക ഹൈക്കോടതി നോട്ടിസ് അയച്ചു.
0
ബുധനാഴ്ച, ഏപ്രിൽ 16, 2025
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.