ദയ പാലിയേറ്റീവ് കെയർ സൊസൈറ്റിയുടെ ഭിന്നശേഷി സൗഹൃദ സംഗമവും ഈസ്റ്റർ - വിഷു ആഘോഷവും 2025 ഏപ്രിൽ 16 ബുധനാഴ്ച 11 മണിക്ക് കുറുമണ്ണ് സെന്റ് ജോൺസ് ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് ദയ ചെയർമാൻ ശ്രീ. പി. എം ജയകൃഷ്ണന്റെ അധ്യക്ഷഥയിൽ നടത്തപ്പെട്ടു
പ്രസ്തുത യോഗം കേരളം, ലക്ഷദ്വീപ് ഡിസബിലിറ്റി കമ്മിഷണറും, ഡയറക്ടർ & പ്രൊഫസർ, IUCDS എം ജി യൂണിവേഴ്സിറ്റിയും , ദയ- എക്സിക്യൂട്ടീവ് മെമ്പറുമായ Dr. പി. ടി. ബാബുരാജ് ഉദ്ഘാടന കർമ്മം നിർവഹിച്ചു. ആസ്റ്റർ ഡിഎം ഫൗണ്ടേഷൻ അസിസ്റ്റൻറ് ജനറൽ മാനേജർ(എ ജി എം) ശ്രീ. ലത്തീഫ് കാസിം മുഖ്യ അതിഥിയായിരുന്നു.ദയ -മെൻ്ററും Social worker, Author, Motivational Speaker കൂടിയായ ശ്രീമതി. നിഷ ജോസ് കെ മാണി മുഖ്യ പ്രഭാഷണം നടത്തി. ദയ രക്ഷധികാരിയും സെന്റ് ജോൺസ് ബാപ്റ്റിസ്റ്റ് ചർച്ച് വികാരി റവ. ഫാ തോമസ് മണിയൻചിറ അനുഗ്രഹ പ്രഭാഷണം നടത്തി. കടനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ജിജി തമ്പി,കടനാട് ഗ്രാമ പഞ്ചായത്ത് മെമ്പർ ശ്രീമതി. ബിന്ദു ജേക്കബ്, മേലുകാവ് ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ശ്രീ. അലക്സ് T ജോസഫ്, ശ്രീ. സണ്ണി മാത്യു വടക്കേമുളഞ്ഞിനൽ ജനമൈത്രി പോലീസ് മേലുകാവ് CI ശ്രീ. അഭിലാഷ്, കടനാട് PHC മെഡിക്കൽ ഓഫീസർ ശ്രീമതി. ബ്രിജിറ്റ് ജോൺ, ദയ വൈസ് ചെയർമാനും,പാരാ ലീഗൽ വോളൻ്റിയറുമായ ശ്രീമതി. സോജ ബേബി,
ദയ സെക്രട്ടറി ശ്രീ. തോമസ് ടി എഫ്രേം, ദയ ജോയിന്റ് സെക്രട്ടറിയും, റിട്ടയേർഡ് RTO(Enforcement) ശ്രീ. പി. ടി സുനിൽ ബാബു, ദയ - ട്രഷറർ ശ്രീ. ലിൻസ് ജോസഫ്, ദയ എക്സിക്യൂട്ടീവ് മെമ്പർ ശ്രീമതി. സിന്ദു P നാരായണൻ, കുറുമണ്ണ് സെന്റ് ജോൺസ് ഹൈസ്കൂൾ ഹെഡ് മാസ്റ്റർ ശ്രീ. ബിജോയ് ജോസഫ് ,കടനാട് PHC പാലിയേറ്റീവ് വിഭാഗം നഴ്‌സ് രാജി മോൾ എം. എസ് എന്നിവർ ആശംസകൾ അർപ്പിച്ചു. പ്രസ്തുത യോഗത്തിൽ 170 ലധികം ഭിന്നശേഷിക്കാർ പങ്കെടുത്തു. ഭക്ഷണകിറ്റ്, മെഡിക്കൽ കിറ്റ്, മെഡിക്കൽ ഉപകരണങ്ങൾ എന്നിവ വിതരണം ചെയ്യപ്പെട്ടു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.