എഴുകോൺ റെയിൽവേ സ്റ്റേഷനിലെ പ്ലാറ്റ്ഫോം നീളം കൂട്ടൽ ഉടൻ ആരംഭിക്കും - കൊടിക്കുന്നിൽ സുരേഷ് എംപി

എഴുകോൺ റെയിൽവേ സ്റ്റേഷനിലെ പ്ലാറ്റ്ഫോമുകളുടെ നീളം കൂട്ടാനുള്ള നടപടി ഉടൻ ആരംഭിക്കുമെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി അറിയിച്ചു. നിലവിൽ 260 മീറ്റർ മാത്രം നീളമുള്ള പ്ലാറ്റ്ഫോമിന്റെ പരിധി കാരണം, കൂടുതൽ കമ്പാർട്ട്മെന്റുകളുള്ള എക്സ്പ്രസ് ട്രെയിനുകൾ സ്റ്റേഷനിൽ നിർത്തുന്നതിന് തടസ്സമുണ്ടായിരുന്നു.  ഈ പ്രശ്നം പരിഹരിക്കാൻ 576 മീറ്റർ നീളമുള്ള പ്ലാറ്റ്ഫോം നിർമിക്കേണ്ടതുണ്ടെന്ന് റെയിൽവേ മന്ത്രാലയത്തോട് ആവശ്യപ്പെട്ടിരുന്നു.

എൻ.എസ്.ജി 6 കാറ്റഗറിയിൽ ഉൾപ്പെട്ടിട്ടുള്ള എഴുകോൺ റെയിൽവേ സ്റ്റേഷനിൽ 576 മീറ്റർ നീളത്തിലുള്ള പ്ലാറ്റ്ഫോം നിർമ്മിക്കുന്നതിനുള്ള അനുമതി ദക്ഷിണ റെയിൽവേ നൽകിയതോടൊപ്പം ടെൻഡർ നടപടികളും പൂർത്തിയായിട്ടുണ്ട്. ഏപ്രിൽ 10-ാം തീയതി ടെൻഡർ തുറക്കുന്നതായും, മാർച്ച് 2026-നകം നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാകുമെന്ന് ദക്ഷിണ റെയിൽവേ ജനറൽ മാനേജർ ആർ.എൻ. സിംഗ് അറിയിച്ചതായി എം പി പറഞ്ഞു.
പ്ലാറ്റ്ഫോം നീളം കൂടുന്നതോടെ എഴുകോൺ റെയിൽവേ സ്റ്റേഷനിൽ കൂടുതൽ ദീർഘദൂര എക്സ്പ്രസ് ട്രെയിനുകൾ നിർത്തുന്നതിനുള്ള സാഹചര്യം ഉണ്ടാകുമെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി വ്യക്തമാക്കി. യാത്രക്കാരുടെ സൗകര്യത്തിനായി റെയിൽവേ സ്റ്റേഷനിലെ അടിസ്ഥാന സൗകര്യങ്ങൾ കൂടുതൽ മെച്ചപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !