ആനക്കര: മോഷണത്തിനെത്തിയ സംഘത്തിലെ ഒരാള്‍ കിണറ്റില്‍ വീണു. തമിഴ് നാട് സ്വദേശികളായ കരുണാനിധി (55)യാണ് ആനക്കര വടക്കത്ത് പടിക്ക് സമീപം ആളില്ലാത്തവീടിന്റെ കിണറ്റില്‍ വീണത്. കൂടെയുള്ള ജയരാമന് (29) എന്നയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ചൊവ്വാഴ്ച പുലര്‍ച്ചെയാണ് സംഭവം.
ആനക്കരയിലെ ഗിന്നസ്സെയ്തലവിയും സംഘവും തൃശ്ശൂരില്‍ നിന്നും അതുവഴി വരവെ പാതയോരത്ത് സംശയാസ്പദമായ ഒരാള്‍ നില്ക്കുന്നതു കണ്ടു. തുടര്‍ന്നു ചോദ്യം ചെയ്തതോടെ ഒരാള്‍ കിണറ്റില്‍ വീണകാര്യം അറിയുന്നത്. തുടര്‍ന്ന് കണ്ട്രോള് റൂമില്‍ വിവരം അറിയിച്ചതോടെ പൊലീസും ഫയര്‍ഫോഴ്സും എത്തി ഇയാളെ കരക്ക് കയറ്റി.തൃത്താല പൊലീസ് എത്തി ഇവരെ കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്തതോടെയാണ് മോഷണത്തി നെത്തിയതാണെന്ന വിവരം ലഭിച്ചത്. തമിഴ് നാട്ടില്‍ നിന്നും ട്രെയിന്‍ മാര്‍ഗം എത്തി ആളില്ലാത്ത വീടുകളില്‍ മോഷണം നടത്തി മടങ്ങുകയാണ് സംഘത്തിന്റെ രീതി. കൂട്ടത്തില്‍ സ്ത്രീകളുടെ സാനിധ്യമുണ്ടന്നും പ്രതികള്‍ സമ്മതിച്ചു. അതേസമയം, പൊലീസിന്റെ വാട്സപ്പ് ഗ്രൂപ്പുകളില്‍ പ്രചരിക്കുന്ന നിരവധി കേസുകളിലെ പ്രതികളാണ് ഇവരെന്ന് പറയുന്നു.ആനക്കരയില്‍ കഴിഞ്ഞ ദിവസം മൂന്നോളം വീടുകള്‍ കുത്തിതുറന്നിട്ടുണ്ട്. ഒരെണ്ണം അന്ന് ശ്രമിച്ചെങ്കിലും കഴിയാതെ വന്നതോടെ ചൊവ്വാഴ്ച വീണ്ടും തുറന്നിട്ടുണ്ട്. പ്രദേശത്തെ ഒരുവീട്ടില്‍ മോഷണത്തിന്റെ ഭാഗമായി പുറകുവശം പൊളിച്ചനിലയില്‍ കണ്ടെത്തിയെങ്കിലും ഒന്നും നഷ്ടപെട്ടില്ല. മോഷ്ടാക്കളുടെ പേരില്‍ തൃത്താല പൊലീസ് കേസെടുത്തു.ആനക്കരയിൽ കുറുവാ സംഘത്തിൽ ഉൾപ്പെട്ടവരെന്ന് സംശയിക്കുന്ന രണ്ടുപേർ പോലീസ് പിടിയിൽ
0
വ്യാഴാഴ്ച, ഏപ്രിൽ 03, 2025
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.