സ്പർദ്ദയും കലാപവും ഉണ്ടാകുന്ന രീതിയിലുള്ള പരാമർശം. രാഹുൽ മാങ്കൂട്ടത്തിൽ നെതിരെ ബി ജെ പി പാലക്കാട്‌ മണ്ഡലം കമ്മിറ്റി പരാതി നൽകി.

പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരെ വീണ്ടും പൊലീസിൽ പരാതി നൽകി ബിജെപി. ചാനൽ അഭിമുഖത്തിനിടെ, സമൂഹത്തിൽ സ്പർദ്ദയും കലാപവും ഉണ്ടാക്കുന്ന രീതിയിൽ പരാമർശങ്ങൾ നടത്തിയെന്ന് പരാതിയിൽ പറയുന്നു.

"പിച്ചാത്തിയുമായി ബിജെപിക്കാർ അരമനകളിൽ കയറി ചെല്ലാതിരുന്നാൽ മതി" എന്ന് രാഹുൽ ചാനൽ അഭിമുഖത്തിനിടെ പറഞ്ഞെന്നും പരാതിയിലുണ്ട്. ബി ജെപി പാലക്കാട് മണ്ഡലം കമ്മിറ്റിയാണ് സൗത്ത് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. 

ബിജെപി പാലക്കാട് മണ്ഡലം പ്രസിഡന്റിന്റേയും ജനറൽ സെക്രട്ടറിയുടേയും പേരിൽ രണ്ട് പരാതികളാണ് നൽകിയിരിക്കുന്നത്. മതസ്പർധ, കലാപാഹ്വാനം എന്നീ വകുപ്പുകൾ ചുമത്തി കേസെടുക്കണമെന്നാണ് പരാതിയിലെ ആവശ്യം.


🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !