എടപ്പാൾ : കണക്കനാര് പുരസ്കാരത്തിന് വിനോദ് വെളളാളൂര്‍ അര്‍ഹനായി ഗായകന് , വാദ്യകലാകാരന് , നാടന്‍കലാ പ്രവര്ത്തകന് എന്നീ നിലകളില്‍ പ്രശസ്തന്‍. മുപ്പത് വര്‍ഷത്തിലേറെയായി കലാരംഗത്ത് പ്രവര്‍ത്തിക്കുന്നു. സ്കൂള്‍ പഠനകാലത്ത് പാരമ്പര്യ വാദ്യോപകരണങ്ങളും അനുഷ്ഠാന വേഷങ്ങളും ചെയ്തുകൊണ്ട് രംഗത്തു വന്നു.
ഇരുപത്തഞ്ചു വര്‍ഷമായി ഗാനമേളകളില്‍ പാട്ടുപാടുന്നു. നൂറുകണക്കിന് വേദികളില്‍ ഇതിനകം പരിപാടികള്‍ അവതരിപ്പിച്ചു. എല്ലാ തരത്തിലുളള പാട്ടുകളും വഴങ്ങുമെന്നതാണ് ഇദ്ദേഹത്തിന്റെ പ്രത്യേകത ..അതോടൊപ്പം വാദ്യോപകരണമായ ചെണ്ട ഉപയോഗിക്കുകയും കരിങ്കാളിയും തെയ്യവുമടക്കമുളള അനുഷ്ഠാന വേഷങ്ങള്‍ കെട്ടുകയും ചെയ്യുന്നുണ്ട്.വെളളാളൂര്‍ കനല് കലാലയം പ്രവര്‍ത്തകനാണ്.ടെലിഫിലിമുകളില്‍ അഭിനയിച്ചിട്ടുണ്ട്. 1200 മേടം മുപ്പത് ( മെയ് 13 ന് ) ആഘോഷത്തിന്റെ ഭാഗമായി പറക്കുളം 'ചേക്കോട് ' നടക്കുന്ന നാട്ടുകലാകാര സദസ്സില്‍ കണക്കനാര് പുരസ്കാരം നല്കി വിനോദ് വെളളാളൂരിനെ ആദരിക്കുന്നു.കണക്കനാര് പുരസ്കാരത്തിന് വിനോദ് വെളളാളൂര്‍ അര്‍ഹനായി .
0
വ്യാഴാഴ്ച, ഏപ്രിൽ 24, 2025







.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.