ഒരു യുവനടനിൽ നിന്നുണ്ടായ ദുരനുഭവം പങ്കുവയ്ക്കുമ്പോഴും ഇത്രയും തിരക്കുള്ള മമ്മൂകയാണ് സഹായിച്ചത്. ടിനി ടോം.

മലയാള സിനിമയിലെ ഒരു യുവനടനിൽ നിന്നുണ്ടായ ദുരനുഭവം പങ്കുവയ്ക്കുകയാണ് ടിനി ടോം. തന്റെ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാമോ എന്ന് ചോദിച്ചപ്പോൾ അക്കൗണ്ടിന്റെ റീച്ച് കുറയുമെന്ന് യുവനടൻ പറഞ്ഞെന്നും അത് വിഷമം ഉണ്ടാക്കിയെന്നും ടിനി ടോം പറഞ്ഞു.

എന്നാൽ ഇക്കാര്യം മമ്മൂട്ടിയോട് പറഞ്ഞപ്പോൾ അദ്ദേഹം ഉടനെ തന്നെ ചെയ്‌തെന്നും ടിനി ടോം കൂട്ടിച്ചേർത്തു. 'പൊലീസ് ഡേ' എന്ന സിനിമയുടെ ഭാഗമായി സില്ലി മോങ്ക്സിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം. ഞാൻ ഒരു പ്രധാന കഥാപത്രം ചെയ്യുന്ന സിനിമയുടെ പോസ്റ്റർ ഇടാമോ എന്ന് ഒരു യുവനടനോട് ചോദിച്ചിരുന്നു. 

എന്റെ റീച്ച് കുറയും ചേട്ടാ എന്നാണ് എനിക്ക് മറുപടി കിട്ടിയത്. അത് എനിക്ക് വല്ലാതെ ഫീൽ ചെയ്തു. പക്ഷെ ഞാൻ ആരോടും പറഞ്ഞില്ല. ഞാൻ പിന്നെ ഉടനെ വിളിച്ചത് മമ്മൂക്കയെ ആണ്. അദ്ദേഹം ഷെയർ ചെയ്യ്താൽ അതിനപ്പുറം ഇല്ലാലോ. പുള്ളിയുടെ പോസ്റ്റിന് മുകളിലാണ് എന്റെ സിനിമയുടെ പോസ്റ്റർ ഷെയർ ചെയ്തത്.

സിനിമയിൽ ഇപ്പോഴും അങ്ങനെയാണ് ആദ്യം വിഷമം ഉണ്ടായാൽ ആയിരം ഇരട്ടി സന്തോഷം കിട്ടും. ഇത് എന്റെ ജീവിതത്തിൽ ഒരു ദിവസം ഒരു മണിക്കൂറിൽ ഉണ്ടായ കാര്യം ആണ്. എന്റെ കൂടെ പ്രവർത്തിക്കുന്ന ഒരു വ്യക്തിക്ക് ഞാൻ കാരണം റീച്ച് കുറയും എന്ന് കേട്ടപ്പോൾ എനിക്ക് വലിയ വിഷമം തോന്നിയിരുന്നു,' ടിനി ടോം പറഞ്ഞു. 

 മലയാള സിനിമയിൽ ഏറ്റവും തിരക്ക് കുറഞ്ഞ നടൻ ആരെന്ന് ചോദിച്ചാൽ മമ്മൂക്ക എന്ന് വേണമെങ്കിൽ പറയാമെന്നും കാരണം നമ്മൾ എപ്പോൾ മെസ്സേജ് അയച്ചാലും അദ്ദേഹം സ്പോട്ടിൽ മറുപടി തരും. അങ്ങനെ തന്നെയാണ് മോഹൻലാലെന്നും അൻസിബ പറഞ്ഞു. ഇവരാണ് നമ്മുടെ സപ്പോര്‍ട്ടിങ് സിസ്റ്റം എന്നും അൻസിബ കൂട്ടിച്ചേർത്തു.


🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !