ബെംഗളൂരു : സിഇടി പൊതുപ്രവേശന പരീക്ഷയ്ക്കെത്തിയ വിദ്യാർഥികളുടെ പൂണൂൽ അഴിപ്പിച്ചതിൽ പ്രതിഷേധം തുടരുന്നതിനിടെ സമാന പരാതിയുമായി 3 വിദ്യാർഥികൾ കൂടി എത്തി. 16നും 17നും നടന്ന പ്രഫഷനൽ ബിരുദ കോഴ്സ് പ്രവേശന പരീക്ഷയ്ക്ക് ശിവമൊഗ്ഗ സാഗർ ഗവ.പിയു കോളജ്, ഗദഗിലെ ഹലക്കേരി, ധാർവാഡ് കേന്ദ്രങ്ങളിലെത്തിയ വിദ്യാർഥികളുടെ പൂണൂൽ സുരക്ഷാ ജീവനക്കാർ അഴിച്ചുവാങ്ങി മുറിച്ച് ഡസ്റ്റ് ബിന്നിൽ ഉപേക്ഷിച്ചെന്നാണു പരാതി. കർണാടക എക്സാമിനേഷൻസ് അതോറിറ്റി (കെഇഎ) പുതിയ പരാതികളും അന്വേഷിക്കും.
പൂണൂൽ അഴിക്കാൻ ആവശ്യപ്പെട്ടതിനെ തുടർന്ന് ബീദർ സായിസ്പൂർത്തി പിയു കോളജിൽനിന്ന് വിദ്യാർഥി പരീക്ഷയെഴുതാതെ മടങ്ങിയിരുന്നു. ഇത് അന്വേഷിച്ച കലക്ടറുടെ നിർദേശ പ്രകാരം പ്രിൻസിപ്പലിനെയും സെക്കൻഡ് ഡിവിഷൻ അസിസ്റ്റന്റിനെയും കോളജ് ട്രസ്റ്റ് പിരിച്ചുവിട്ടു.16ന് ശിവമൊഗ്ഗ ആദിചുഞ്ചനഗിരി പിയു കോളജിലെ പരീക്ഷാ കേന്ദ്രത്തിൽ 2 വിദ്യാർഥികളുടെ പൂണൂൽ അഴിച്ചുവാങ്ങിയ സംഭവത്തിൽ പൊലീസും ബാലാവകാശ കമ്മിഷനും കേസെടുത്തിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.