എടപ്പാൾ: എടപ്പാൾ ടൗണിൽ അന്യാധീനമായി കിടന്നിരുന്ന എം.പി. തെയ്യൻ മേനോന്റെ ഉടമസ്ഥതയിലുള്ള ഭൂമി കയ്യേറിയതുമായി ബന്ധപ്പെട്ട് ഉയർന്ന പരാതിയിൽ ജില്ലാ സർവ്വേ സൂപ്രണ്ട് സിന്ധു പ്രേംലാലിന്റെ നേതൃത്വത്തിൽ ഇന്ന് റീസർവ്വേ നടത്തി. എ.ഐ.വൈ.എഫ് ജില്ലാ പ്രസിഡന്റ് ഇ.വി. അനീഷ്, ഡി.സി.സി. സെക്രട്ടറി ഇ.പി. രാജീവ് എന്നിവർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് റീസർവ്വേ നടന്നത്.
പട്ടാമ്പി റോഡിലെ സഫാരി മൈതാനി പരിസരത്ത് നിന്ന് ആരംഭിച്ച സർവ്വേയിൽ തെയ്യൻ മേനോന്റെ ഉടമസ്ഥതയിലുള്ള ഭൂമി മേൽപ്പാലത്തിന് താഴെയാണെന്ന് കണ്ടെത്തി. അതേസമയം, പെട്രോൾ പമ്പ് സ്ഥിതി ചെയ്യുന്ന ഭൂമിയുടെ പടിഞ്ഞാറൻ അതിർത്തി പൊതുമരാമത്ത് വകുപ്പിന്റെ കൈവശമുള്ള റോഡിലേക്ക് മൂന്ന് മീറ്ററോളം ഇറങ്ങിയിട്ടുണ്ടെന്നും സർവ്വേയിൽ കണ്ടെത്തിഇത് പ്രകാരം, പമ്പ് ഉടമയുടെ ഭൂമിയിൽ നിന്ന് ആനുപാതികമായ അളവ് കുറയ്ക്കേണ്ടതുണ്ട്. എന്നാൽ, ഈ കുറവ് വരുത്തിയിട്ടില്ല. ഇത് പുതിയ വിവാദത്തിന് വഴിയൊരുക്കിയിരിക്കുകയാണ്. തൃശൂർ റോഡിലുണ്ടായിരുന്ന സർവ്വേ കല്ല് കാണാനില്ലാത്തതും അതിർത്തി നിർണ്ണയിക്കുന്നതിന് തടസ്സമായി. ഭൂമിയുടെ അതിർത്തി മൂന്ന് മീറ്ററോളം റോഡിലേക്ക് പോയിട്ടും മൊത്തം അളവിൽ കുറവ് വരാത്തതിൽ അപാകതയുണ്ടെന്ന് ഇ.വി. അനീഷും ഇ.പി. രാജീവും ആരോപിച്ചു.പമ്പിന്റെ ഭൂമി മാത്രം അളന്ന് വ്യക്തത വരുത്തുന്നതിനും കൃത്യമായ അളവ് ലഭിക്കുന്നതിനും ഡിജിറ്റൽ സർവ്വേ നടത്താൻ ആവശ്യമായ ഇടപെടൽ നടത്തുമെന്നും അവർ അറിയിച്ചു. ജില്ലാ ഹെഡ് സർവ്വെയർ ജയകുമാരി, താലൂക്ക് സർവ്വെയർ നാരായണൻകുട്ടി, പരാതിക്കാരായ ഇ.വി. അനീഷ്, ഇ.പി. രാജീവ്, പമ്പ് ഉടമയുടെ പ്രതിനിധികൾ, പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ റീസർവ്വേയിൽ പങ്കെടുത്തു.എടപ്പാളിലെ ഭൂമി തർക്കം: റീസർവ്വേയിൽ ക്രമക്കേടുകൾ കണ്ടെത്തി.
0
വെള്ളിയാഴ്ച, ഏപ്രിൽ 04, 2025
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.