ദേശമംഗലം: കൊണ്ടയൂർ വെള്ളിയാട് സ്വദേശി പതി പറമ്പിൽ മണികണ്ഠൻ മകൻ സുധീഷ് ( 28 ) നെ യാണ് ഭാരതപ്പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ വെള്ളിയാഴ്ച കാലത്ത് വീട്ടിൽ നിന്ന് ജോലിക്കായി ഇറങ്ങിയ ഇയാളെ ഇന്നലെ വൈകിട്ട് അഞ്ചുമണിയോടെ കൊണ്ടയൂരിൽ നിന്ന് സുഹൃത്തുക്കൾ കണ്ടതായി പറയുന്നു.
പിന്നീട് കാണാതായ സുധീഷിനെ ഇന്നലേ വൈകീട്ട് 5 മണിയോടെ കൊണ്ടയൂർ കുടപ്പാറ ഭാഗത്തെ ഭാരത പുഴയോട് ചേർന്നാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ദേശമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ. ജയരാജ്, ചെറുതുരുത്തി പോലീസ് എന്നിവർ സ്ഥലത്തെത്തി മേൽനടപടികൾക്ക് ശേഷം മൃതദേഹം തൃശൂർ മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. സുധീഷ് അവിവാഹിതനാണ്. അമ്മ : ബിന്ദു സഹോദരങ്ങൾ: ശാരിക, സതീഷ്
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.