മാർക്കോ എന്ന ചിത്രത്തിലൂടെ പാൻ ഇന്ത്യൻ ലെവലിൽ ശ്രദ്ധ നേടിയിരിക്കുകയാണ് ഉണ്ണി മുകുന്ദൻ. മാർക്കോയ്ക്ക് ശേഷം ഉണ്ണി മുകുന്ദൻ എത്തിയത് നിഖില വിമലിനൊപ്പം ഗെറ്റ് സെറ്റ് ബേബി എന്ന ചിത്രത്തിലായിരുന്നു. ഇപ്പോഴിതാ അൽഫോൺസ് പുത്രനുമായി ഒന്നിക്കാൻ പോകുകയാണെന്നും സിനിമയുടെ ചർച്ചകൾ നടക്കുന്നുണ്ടെന്നും ഉണ്ണി മുകുന്ദൻ പറഞ്ഞു.
ബിഹൈൻഡ് വുഡ്സ് തമിഴ് നടത്തിയ പരിപാടിയിലാണ് പ്രതികരണം.അൽഫോൺസ് എന്റെ പ്രിയപ്പെട്ട സുഹൃത്താണ്. നിങ്ങൾക്ക് എല്ലാവര്‍ക്കും പ്രേമം ഇഷ്ടമല്ലേ, നിവിൻ പോളി ഫാൻസ് അല്ലേ നിങ്ങൾ എല്ലാവരും. അൽഫോൻസ് ആയി ചർച്ചകൾ നടക്കുന്നുണ്ട്. എല്ലാം ഒത്തുവന്നാൽ സിനിമ ഉണ്ടാകും. നല്ല കാര്യം നടന്നാൽ ഉറപ്പായും നിങ്ങളുമായി പങ്കുവെക്കും'; ഉണ്ണിമുകുന്ദൻ പറഞ്ഞു.വേദിയിൽ നിന്നുള്ള ഉണ്ണിമുകുന്ദന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആകുകയാണ്.അതേസമയം, മാർക്കോ ഉണ്ടാക്കിയ ഓളം ഗെറ്റ് സെറ്റ് ബേബി എന്ന ചിത്രത്തിന് നേടാനായിട്ടില്ല. വ്യത്യസ്തമായ രീതിയിലായിരുന്നു സമീപ കാലത്ത് ഇറങ്ങിയ ഉണ്ണി മുകുന്ദൻ ചിത്രങ്ങളുടെ തിരഞ്ഞെടുപ്പ്.വിനയ് ഗോവിന്ദ് സംവിധാനത്തിലെത്തിയ ഗെറ്റ് സെറ്റ് ബേബി എന്ന ചിത്രം ഒടിടിയിൽ സ്ട്രീമിങ് ആരംഭിക്കാൻ തയ്യാറെടുക്കുകയാണ്. മനോരമ മാക്സ് ആണ് ചിത്രത്തിന്റെ സ്ട്രീമിംഗ് അവകാശം സ്വന്തമാക്കിയത്. സ്കന്ദാ സിനിമാസും കിംഗ്സ്മെൻ പ്രൊഡക്ഷൻസുമാണ് നിർമാതാക്കൾ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.