മോശം പ്രകടനം കാഴ്ചവയ്ക്കുന്ന ജീവനക്കാര്‍ക്ക് മുന്നില്‍ രണ്ട് നിര്‍ദേശങ്ങള്‍ വച്ച് മൈക്രോസോഫ്റ്റ്. ഒന്നുകില്‍ നിശ്ചിത തുക കൈപറ്റി കമ്പനിയില്‍ നിന്ന് പിരിഞ്ഞുപോകുക, അല്ലെങ്കില്‍ പെര്‍ഫോമന്‍സ് ഇംപ്രൂവ്മെന്റ് പ്ലാനിന് തയ്യാറാകുക. പെര്‍ഫോമന്‍സ് ഇംപ്രൂവ്മെന്റ് പ്ലാന്‍(പിഐപി) ആണ് തിരഞ്ഞെടുക്കുന്നതെങ്കില്‍ പ്ലാന്‍ ആരംഭിച്ച ശേഷവും പ്രകടനം മെച്ചപ്പെടുത്താന്‍ സാധിച്ചില്ലെങ്കില്‍ ജീവനക്കാരനെ പിരിച്ചുവിടും. ഇയാള്‍ക്ക് പേഔട്ട് ലഭിക്കില്ല.
കമ്പനിയുടെ പ്രകടനം മെച്ചപ്പെടുത്തുന്നതിനുള്ള മാനേജ്മെന്റ് സിസ്റ്റം കര്‍ശനമാക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം. മികച്ച പ്രകടനം കാഴ്ചവയ്ക്കാത്തവരായി കണക്കാക്കുന്ന, സ്വയമേവ പിരിഞ്ഞുപോകാന്‍ തയ്യാറാകുന്ന ജീവനക്കാര്‍ക്ക് 16 ആഴ്ചയിലെ ശമ്പളമാണ് മൈക്രോസോഫ്റ്റ് പേ ഔട്ട് ആയി കമ്പനി വാഗ്ദാനം ചെയ്യുന്നത്. ഏതുവേണമെന്ന് തിരഞ്ഞെടുക്കാന്‍ അഞ്ചുദിവസത്തെ സമയം കമ്പനി നല്‍കിയിട്ടുണ്ട്.പി ഐ പി ആരംഭിക്കാം എന്ന തീരുമാനമെടുക്കുന്നവര്‍ക്ക് പേഔട്ട് സ്വീകരിക്കാന്‍ സാധിക്കില്ല. ജീവനക്കാരുടെ പ്രകടനത്തില്‍ വരുന്ന വീഴ്ചകള്‍ സുതാര്യമായി പരിഹരിക്കുന്നതിന് ഈ പ്രക്രിയ സഹായകമാകുമെന്നാണ് കമ്പനി കരുതുന്നത്. തന്നെയുമല്ല ജീവനക്കാര്‍ക്ക് സ്വയം തിരഞ്ഞെടുപ്പിനുള്ള അവസരവും നല്‍കുന്നുണ്ട്. കുറഞ്ഞ പ്രകടന സ്കോറുകള്‍ ലഭിച്ചതിനു ശേഷമോ പിഐപി സമയത്തോ ജോലി ഉപേക്ഷിക്കുന്ന ജീവനക്കാര്‍ക്ക് രണ്ട് വര്‍ഷത്തെ പുനര്‍ നിയമന നിരോധനവും പുതിയ നയത്തില്‍ ഉള്‍പ്പെടുന്നു.
കൂടാതെ, മികച്ച പ്രകടനം കാഴ്ചവയ്ക്കാത്ത ജീവനക്കാരെ മൈക്രോസോഫ്റ്റിലെ മറ്റ് തസ്തികകളിലേക്ക് മാറ്റുന്നതില്‍ നിന്ന് വിലക്കും.മൈക്രോസോഫ്റ്റിന്റെ നീക്കത്തെ ആമസോണിന്റെ പിവറ്റ് പ്രോഗ്രാമുമായാണ് പലരും താരതമ്യം ചെയ്യുന്നത്. സമാനമായ രീതിയില്‍ ജീവനക്കാര്‍ക്ക് പേഔട്ട് തുക അവരും വാഗ്ദാനം ചെയ്തിരുന്നു. ജീവനക്കാരുടെ വളര്‍ച്ചയേക്കാള്‍ പിരിച്ചുവിടല്‍ ലക്ഷ്യം കൃത്യമായി നിറവേറ്റുകയാണ് ആമസോണ്‍ പ്രോഗ്രാം ലക്ഷ്യമിടുന്നതെന്നാണ് വിമര്‍ശകര്‍ വിശദീകരിച്ചത്.ജീവനക്കാരുടെ പ്രകടനം മെച്ചപ്പെടുത്താനും അവരുടെ കരിയറില്‍ വളരാനും പുതിയ നീക്കം സഹായകമാകുമെന്നാണ് മൈക്രോസോഫ്റ്റ് പറയുന്നത്. ആ വര്‍ഷം ആദ്യം മൈക്രോസോഫ്റ്റ് മികച്ച പ്രകടനം കാഴ്ചവയ്ക്കാത്ത ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. ഇവരെ പുനര്‍നിയമിക്കുന്നത് ഒഴിവാക്കുന്നതിനായി ബ്ലോക്ക് ലിസ്റ്റുകളിലും ഉള്‍പ്പെടുത്തിയിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.